0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

കാര്യം മനസ്സിലായി. ചതിക്കപ്പെട്ടിരിക്കുന്നു.
രോഹിത്തിനെ താനും അനിതയും ഇനി കാണാൻ പോകുന്നില്ല.
ഒപ്പം, കടം വാങ്ങിച്ച മൂന്നു ലക്ഷം രൂപയും ഇത്രനാളും കണ്ട സ്വപ്നങ്ങളും.

അനിതയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
ആദ്യം ഒരുലക്ഷത്തിന്റെ ബിസിനെസ്സ് നടത്തിയപ്പോൾ കിട്ടിയ പൈസയും ആത്മവിശ്വാസവും കാരണം മൂന്നുലക്ഷം കൂടി ലോൺ എടുത്തിട്ട് അഞ്ച് ലക്ഷത്തിന് ബിസിനസ് ആണ് അവൾ നടത്തിയത്. ഭർത്താവിന് താല്പര്യമില്ലായിരുന്നു എങ്കിലും അനിത എങ്ങനെയൊക്കെയോ അദ്ദേഹത്തിന്റെ സമ്മതം നേടിയിരുന്നു.
പക്ഷേ ഇപ്പോൾ കാശ് പോയി എന്നറിഞ്ഞപ്പോൾ അദ്ദേഹം ആകെ ദേഷ്യത്തിലാണ്.
ഒരു ദിവസം ഇതെല്ലാം വീണ്ടും വീണ്ടും പറഞ്ഞു അനിത പൊട്ടിക്കരഞ്ഞു. അനസൂയ വിഷമിച്ചു പോയി.
"എന്തെങ്കിലും വഴിയുണ്ടാകും അനിതേ. നീ കരയാതിരിക്ക്."
അനസൂയ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷെ അവൾക്കറിയാമായിരുന്നു അവളുടെ കയ്യിൽ ഒരു മാർഗ്ഗവുമില്ല എന്ന്.

പോലീസിൽ പരാതി കൊടുക്കുന്നതിനെ പറ്റി അവർ ആലോചിച്ചിരുന്നു. പക്ഷേ അതിൽ രണ്ടുപേർക്കും താല്പര്യമുണ്ടായിരുന്നില്ല.
അനിതയുടെ ഭർത്താവ് വേറെ ചിലർക്കും കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ ഉണ്ടായിരുന്നു.
"പരാതി കൊടുത്താൽ ഞങ്ങളുടെ കയ്യിൽ ഇത്രയും കാശുണ്ടായിരുന്നു എന്ന് അവരൊക്കെ അറിയും. അത് പ്രശ്നമാകും."
അനിത പറഞ്ഞു.
അനസൂയക്കാണെങ്കിൽ എന്തു സംഭവിച്ചാലും ഭരതേട്ടൻ അറിയരുത് എന്ന പ്രാർത്ഥനയേയുള്ളൂ.

ദിവസങ്ങളും ആഴ്ചകളും കടന്നുപോയത് വളരെ പെട്ടെന്നായിരുന്നു.

അനസൂയ ഇടയ്ക്കിടയ്ക്ക് അനിതയെ കാണാൻ പോകും. തങ്ങളുടെ ആശങ്കകൾ പരസ്പരം പങ്കുവെക്കുക എന്നതാണ് ആകെയുള്ള ആശ്വാസം.

ഒരു ദിവസം അവൾ അനിതയുടെ വീട്ടിലിരിക്കുമ്പോഴാണ് ഹൈദരാലിക്കയുടെ ഫോൺ വന്നത്.
"അയാൾ ഇങ്ങോട്ട് വരുന്നുണ്ട്. ഇപ്പോൾ എത്തും." ഫോൺ വെച്ച ശേഷം അനിത പറഞ്ഞു. "നീ അകത്ത് മറഞ്ഞിരുന്നോ

💬 Comments

View all comments