Chapter Title : അനസൂയ [Krish]
പരിഭ്രാന്തിയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു. ഒരു മാസം തന്നെ കഴിഞ്ഞു.
എന്നിട്ടും രോഹിത്തിന്റെ വിവരം ഒന്നും ഇല്ല.
ഒടുവിൽ അവൾ ഭയന്നപോലെ അനിതയുടെ ഫോൺ വന്നു.
"എടി ഞാൻ അന്വേഷിക്കാവുന്ന അത്രയും അന്വേഷിച്ചു. രോഹിത്തിന്റെ സുഹൃത്തുക്കൾ പോലും പറയുന്നത് അയാളെ കാണാനില്ലെന്നാണ്. എനിക്ക് പേടിച്ചിട്ട് എൻറെ കയ്യും കാലും മറിച്ചിട്ട് വയ്യടോ."
അനിതയുടെ ശബ്ദം കരച്ചിൽ പോലെയായിരുന്നു.
അനസൂയക്ക് എന്ത് പറയണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഞെട്ടൽ കൊണ്ട് അവളുടെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തുവന്നില്ല.
"നീ എന്തെങ്കിലും പറയടോ."
അനിത പറഞ്ഞു.
"ഞാൻ... " അനസൂയയുടെ ശബ്ദം പതറി.
"ഞാനെന്തു പറയാനാ? ചതി പറ്റിയോ - അവൻ ചതിച്ചോ മോളെ?"
"എൻറെ ഈശ്വരാ! ഞാൻ ഇനി എന്ത് ചെയ്യും?"
പരസ്പരം വേവലാതി പങ്ക് വെക്കാൻ മാത്രമേ രണ്ടുപേർക്കും കഴിഞ്ഞുള്ളൂ.
"പോലീസിൽ പരാതിപ്പെട്ടാലോ?"
അനിത ചോദിച്ചു.
"അയ്യോ വേണ്ട. എനിക്കത് പറ്റില്ല. ഭരതേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും."
അനസൂയ കരഞ്ഞു.
എൻറെ ദൈവമേ ഞാൻ എന്തൊരു മണ്ടിയാ. ഇതീന്ന് എങ്ങനെ ഞാൻ രക്ഷപ്പെടും?
അന്ന് വൈകുന്നേരം മുഴുവൻ അനസൂയ ഇരുന്നുകരഞ്ഞു. അതല്ലാതെ ഒന്നും ചെയ്യാൻ അവളെക്കൊണ്ട് സാധിക്കുമായിരുന്നില്ല.
ദിവസങ്ങൾ തള്ളിനീക്കാൻ അനസൂയ പണിപ്പെട്ടു. വീടിനു പുറത്തിറങ്ങാൻ അവൾ മടിച്ചു. എപ്പോഴെങ്കിലും ചെറിയ ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ ഒരു മുഖത്തിനു വേണ്ടി പരതിക്കൊണ്ടിരുന്നു. പ്രതീക്ഷിക്കാതെ ഒരു നിമിഷം രോഹിത് തന്റെ മുന്നിൽ വന്നു പെടുമെന്ന് അവൾ പ്രത്യാശിച്ചു. ആൾക്കൂട്ടത്തിൽ എല്ലാം അവൾ രോഹിത്തിനെ തിരഞ്ഞു.
എന്നാൽ നിരാശയായിരുന്നു ഫലം.
മാസങ്ങൾ കഴിയുംതോറും അവൾക്ക് ഒരു
💬 Comments
View all comments