Chapter Title : അനസൂയ [Krish]
കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹൈദരാലി വീട്ടിൽ വന്ന് പണം കൈമാറി. അതിൻറെ കൂടെ മൻസൂർ തന്ന അമ്പതിനായിരവും ചേർത്ത് അസൂയയുടെ മൂലധനം റെഡിയായി. അന്ന് വൈകിട്ട് അവൾ അനിതയുമൊത്ത് ബിസിനസ് ഏജൻറ് രോഹിത്തിനെ കണ്ടു.
"ക്യാഷ് അക്കൗണ്ടിലേക്ക് കൈമാറുന്നതായിരുന്നു കൂടുതൽ സേഫ്. എനിവേ, സാരമില്ല."
മൂന്നുലക്ഷം രൂപ തൻറെ ബാഗിൽ വെച്ചുകൊണ്ട് അയാൾ പറഞ്ഞു.
തിരിച്ചുവരുമ്പോൾ അനിതയുമൊത്ത് ഒരു റസ്റ്റോറന്റിൽ ഇരുന്ന് ഷവർമ ഒക്കെ കഴിച്ചാണ് അനസൂയ വീട്ടിലേക്ക് മടങ്ങിയത്.
അടുത്ത ദിവസം വീടിൻറെ പുറകുവശത്തുള്ള പഴയ കളപ്പുര പരമുവിനെ കൊണ്ട് വൃത്തിയാക്കിച്ചു.
ഒരാഴ്ച കഴിയുമ്പോൾ ആദ്യത്തെ കൺസൈൻമെൻറ് വരും എന്നാണ് രോഹിത് പറഞ്ഞത്. അത് വന്നാൽ കളപ്പുരയിൽ വെക്കാം. പിന്നെ ഓർഡർ കിട്ടുന്നതിനനുസരിച്ച് പാക്ക് ചെയ്തു വിലാസം അനുസരിച്ച് അയച്ചു കൊടുക്കാം. എല്ലാത്തിനും പരമു സഹായിയായി കൂടെ ഉണ്ടാകും.
ഒരു കാരണവശാലും ഭരതേട്ടൻ ഇതൊന്നും അറിയരുതെന്ന് അനസൂയക്ക് നിർബന്ധമുണ്ടായിരുന്നു.
അറിഞ്ഞാൽ തന്നെ പരിഹസിക്കും. പിന്നെ ശകാരവും. അതാവും ഉണ്ടാവുക.
കുറച്ചുനാൾ കാര്യങ്ങളെല്ലാം ഒന്ന് ശരിയായി വന്നിട്ട് പിന്നെ പറയാം. അപ്പോൾ തന്നെ ശകാരിക്കാനും പരിഹസിക്കാനും ഒന്നും സ്കോപ്പ് ഉണ്ടാവില്ല. അനസൂയ കണക്കുകൂട്ടി.
ഒരാഴ്ച കഴിഞ്ഞിട്ടും കൺസെന്റ്മെന്റ് വരാതിരുന്നപ്പോൾ അനസൂയ രോഹിത്തിനെ വിളിച്ചു.
ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
അവൾ അനിതയേയും വിളിച്ചു.
"എൻറെ രണ്ടാമത്തെ കൺസെന്റ്മെന്റും വന്നില്ലെഡോ." അനിത പറഞ്ഞു. "എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സാരമില്ല ശരിയായിക്കോളും."
അടുത്ത ദിവസവും അതിനടുത്ത ദിവസവും രോഹിത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിത്തന്നെ നിന്നപ്പോൾ അനസൂയക്ക് പേടി തോന്നിത്തുടങ്ങി.
പലതവണ അവൾ അനിത വിളിച്ചു. അനിതയും
💬 Comments
View all comments