Chapter Title : അനസൂയ [Krish]
കണ്ടു. "ശരി; പക്ഷേ പലിശ കൂടുന്നുണ്ട് എന്ന കാര്യം മറക്കണ്ട."
അനിത തലയാട്ടി.
അല്പം കഴിഞ്ഞ് അയാൾ പോയി.
"നാലുലക്ഷം രൂപ! ദൈവമേ!"
അനിത തലയിൽ കൈവച്ച് ഇരുന്നു. അവൾ കരയുന്നുണ്ടായിരുന്നു.
അനസൂയ അവളുടെ അടുത്ത് പോയി ഇരുന്നു.
"ഇങ്ങനെ കരയല്ലേടി... എന്തെങ്കിലും വഴി തെളിയാതിരിക്കില്ല നമ്മുക്കു മുന്നിൽ.''
സുഹൃത്തിനെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ഒരു വഴിയും തനിക്കു മുമ്പിൽ തെളിയാനില്ലെന്ന് അനസൂയക്ക് ബോധ്യമുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ഉറഞ്ഞുതുള്ളി നിൽക്കുന്ന ഭരതേട്ടനെ ആണ് അവൾ കണ്ടത്.
"ഞാൻ ഇന്നലെ തേച്ചു വയ്ക്കാൻ പറഞ്ഞ വെള്ള ഷർട്ട് എവിടെ?"
അനസൂയക്ക് പെട്ടെന്ന് ഒന്നും ഓർമ്മ വന്നില്ല.
അവൾ വേഗം പോയി വാഷിംഗ് മെഷീനിൽ നോക്കി. വെള്ള ഷർട്ട് മറ്റു തുണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
"അയ്യോ സോറി ഭരതേട്ടാ ഞാൻ മറന്നു പോയി. ഇതിൻറെ സ്വിച്ച് ഇട്ടിരുന്നു; പക്ഷേ വെള്ളം ഓണാക്കാൻ മറന്നുപോയി."
അവൾ പറഞ്ഞു.
"അനസൂയ, നീ ഇവിടെ ഒന്നു വാ."
അനസൂയ മുമ്പിലേക്ക് ചെന്നതും അയാൾ കൈവലിച്ച് അവളുടെ മുഖത്ത് ഒറ്റയടി!
"നിനക്ക് ഇതെന്താ എല്ലാം തമാശയാണോ?"
അനസൂയ ഞെട്ടിത്തരിച്ചുപോയി.
തലയാകെ പുകഞ്ഞു. ശ്വാസം പോലും എടുക്കാൻ ആവാതെ അവൾ അയാളെ തന്നെ നോക്കി നിന്നു.
"ഇന്ന് കോടതിയിൽ പോകാനുണ്ടെന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ലേ എന്ന്!"
ഭരത് വീണ്ടും ആക്രോശിച്ചു.
"അ... അതെ..."
അനസൂയയുടെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല.
"ഇതിപ്പോ ഒന്നാമത്തെയോ രണ്ടാമത്തെയോ തവണയല്ല. നീ ഇതേത് ലോകത്താണ് ജീവിക്കുന്നത്?"
ഭരത് പിന്നെയും എന്തൊക്കെയോ പറഞ്ഞു. ഒന്നും അനസൂയ കേട്ടില്ല.
അയാൾ പോയി കഴിഞ്ഞിതും
💬 Comments
View all comments