Chapter Title : അനസൂയ [Krish]
അവൾ കട്ടിലിൽ കിടന്ന് ഉറക്കെ കരഞ്ഞു.
ഇത്രയും നിസ്സാരമായ ഒരു കാര്യത്തിന് ഭർത്താവ് തന്നെ അടിക്കുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഭരതിന് കോടതിയിൽ പോകാൻ ഉണ്ടെന്നും വെള്ള ഷർട്ട് കഴുകി തേച്ചു വയ്ക്കണമെന്നും മുമ്പേ പറഞ്ഞിരുന്നു. പണം നഷ്ടപ്പെട്ടതിന്റെ വേവലാതിയിൽ നീറി നീറി ജീവിക്കുന്നതിനിടയിൽ അനസൂയ അത് മറന്നു പോയി എന്നതാണ് സത്യം.
എന്നാലും...
അനസൂയ എണീറ്റ് ഇരുന്ന് തന്റെ മുഖം തടവി. നല്ല വേദനയുണ്ട്. എന്തൊരു അടിയാണ്. ഭാര്യ ആണെന്നുള്ള ഒരു ചിന്തയുമില്ലേ.
പെട്ടിയും ബാഗും എടുത്ത് കുട്ടികളെയും വിളിച്ച് സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന് വരെ അവൾ ചിന്തിച്ചു. പക്ഷേ കുറച്ചു ദിവസം കഴിയുമ്പോൾ ഹൈദരാലിക്ക പണം ചോദിച്ച് ഇവിടെ എത്തും എന്ന കാര്യം അവൾ ഓർത്തു. അതിൽ എന്തെങ്കിലും ഒരു തീരുമാനമാകാതെ ഇവിടുന്ന് എങ്ങോട്ടും പോകാൻ പറ്റില്ല എന്ന് അനസൂയക്ക് നന്നായി അറിയാമായിരുന്നു.
വൈകുന്നേരം ഭരത് വീട്ടിൽ വന്നപ്പോൾ അവൾ മിണ്ടാൻ പോയില്ല. അയാളെ ഫേസ് ചെയ്യാൻ തോന്നിയില്ല.
"എന്നോട് ഇങ്ങനെ മുഖം വീർപ്പിച്ച് നിൽക്കേണ്ട."
ഊണ് കഴിക്കുമ്പോൾ ഭരത് പറഞ്ഞു.
"മനുഷ്യന് ദേഷ്യം വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇവിടെ ഓരോരോ പ്രശ്നങ്ങളിലൂടെയാണ് ഞാൻ പോകുന്നത്. ഒന്നും രണ്ടുമല്ല 40 ലക്ഷം രൂപയാണ് കേസു കാരണം നഷ്ടമായിട്ടിരിക്കുന്നത്. അതിനിടയിൽ നിൻറെ ഇമ്മാതിരി കോപ്പ് പരിപാടിയൊക്കെ കണ്ടാൽ ആർക്കായാലും ദേഷ്യം വരും. എന്തിനാ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്?"
ദേഹത്ത് കൈ വച്ചതിന് ക്ഷമാപണം ഇല്ലെന്ന് മാത്രമല്ല അത് ന്യായീകരിക്കുകയും ചെയ്തപ്പോൾ അനസൂയ വീണ്ടും തകർന്നു.
വൈകിട്ട് വീട്ടിൽ വരുമ്പോൾ അയാൾ സോറി പറയുമെന്ന്
💬 Comments
View all comments