Chapter Title : അനസൂയ [Krish]
അവളുടെ ഉള്ളിന്റെയുള്ളിൽ ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഇനി ഇങ്ങനെ ചെയ്യില്ല എന്നുള്ള ഒരു പ്രോമിസ് എങ്കിലും.
പക്ഷേ ഒന്നും ഉണ്ടായില്ല.
അടുത്ത ദിവസം അയാൾ പോയിക്കഴിഞ്ഞ് ഒറ്റയ്ക്കിരുന്ന് കുറേ ചിന്തിച്ചപ്പോൾ അനസൂയക്ക് തോന്നി തെറ്റ് തന്റെ ഭാഗത്ത് തന്നെയായിരുന്നു എന്ന്. മുമ്പെന്നോ വാങ്ങിയ ഒരു പറമ്പിന്റെ ഡ്യൂപ്ലിക്കേറ്റ് രേഖകൾ വച്ചു ഒരാൾ കേസ് കൊടുത്തത് കാരണം അത് കച്ചവടം നടക്കാതെ കുടുങ്ങിക്കിടക്കുകയാണ്. അതുകാരണം ഭരതേട്ടന് ഈയിടെയായി വലിയ ടെൻഷൻ ഉണ്ട്. കുറെയായി കോടതിയിൽ കയറിയിറങ്ങുന്നു. അതിനിടയിലാണ് തൻറെ ഒരു മറവി.
തുണി ബിസിനസ്സിൽ നിന്ന് സമ്പാദിച്ച പണം മുഴുവൻ ഇൻവെസ്റ്റ് ചെയ്ത ഒരു പ്ലോട്ട് ആണ്. അതാണ് ഇങ്ങനെ ഒരു കേസ് കാരണം കുടുങ്ങിക്കിടക്കുന്നത്.
അനസൂയ സ്വയം പഴിചാരി വീണ്ടും കുറെ കരഞ്ഞു.
അല്ലാതെ എന്ത് ചെയ്യാൻ.
കുറച്ചു കഴിഞ്ഞ് അനിതയെ വിളിച്ച് അവൾ ഉണ്ടായതെല്ലാം പറഞ്ഞു.
"എൻറെ ഏട്ടനും നല്ല ദേഷ്യക്കാരനാണ്. ഈ പൈസ കൊണ്ടുപോയി കളഞ്ഞത് അറിഞ്ഞാൽ പുള്ളിയും എന്നെ എടുത്തിട്ട് ചവിട്ടേണ്ടതാണ്. പക്ഷേ പുള്ളി ഗൾഫിലായത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു."
അനിത പറഞ്ഞു.
അപ്പോഴാണ് അനസൂയ അതിനെ പറ്റി ആലോചിച്ചത്.
മൂന്നു ലക്ഷം രൂപ സ്റ്റാർട്ടപ്പ് എന്ന പേരിൽ കളഞ്ഞു കുളിച്ച കാര്യം കേട്ടാൽ പിന്നെ ഭരതേട്ടൻ തന്നെ ചവിട്ടി മെതിക്കും എന്ന് അവൾക്ക് തോന്നി. ഭയം അവളുടെ ഉള്ളിൽ ഒരു തീയായി പടർന്നു.
ഇല്ല; ഭരതേട്ടൻ ഒരിക്കലും ഇതിനെ പറ്റി അറിയാൻ പോകുന്നില്ല. അനസൂയ തീരുമാനിച്ചു.
ഒരാഴ്ച അനിതയുടെ ഫോൺവിളികൾ ഒന്നും വന്നില്ല. അനസൂയ അങ്ങോട്ട് വിളിച്ചപ്പോൾ ആവട്ടെ അനിതയുടെ ഫോൺ
💬 Comments
View all comments