0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

കഴിഞ്ഞനാൾ വന്നപ്പോൾ എത്ര സോഫ്റ്റ് ആയിട്ടാ എന്നോട് സംസാരിച്ചത്. എന്നിട്ടും അപ്പോ എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അയാളെ കാണുന്നത് മാത്രമല്ല അയാളെ പറ്റി ഓർക്കുന്നത് തന്നെ ഇപ്പോൾ എനിക്ക് പേടിയാ."
"എന്നാ പിന്നെ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കടി. നിന്റേൽ സ്വർണം ഒന്നും ബാക്കിയില്ലേ?"
"അതുണ്ടായിരുന്നെങ്കിൽ ഇങ്ങനത്തെ പണിക്ക് ഇറങ്ങണ്ട ആവശ്യം ഉണ്ടായിരുന്നോ?"
അനസൂയ ചോദിച്ചു. അനിത ഒന്നു മൂളി.
"ആകെപ്പാടെ വെട്ടിലായല്ലോ. നിന്നെ കൂടി ഈ കുഴിയിൽ കൊണ്ട് ചാടിച്ചല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ വയ്യെടി. ആ ചെറ്റ രോഹിത്തിനെ എങ്ങാനും കണ്ടു കിട്ടിയാൽ ഞാൻ അവനെ കുത്തിക്കൊല്ലും."
അനിത അമർഷത്തോടെ പറഞ്ഞു.
"ഞാനും ഒപ്പം ഉണ്ടാവും."
അനസൂയ പറഞ്ഞു.

തിരിച്ചു വരുമ്പോൾ അനസൂയ സണ്ണിയുടെ മില്ലിലേക്ക് ചെന്നു. മില്ല് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
"സണ്ണി എന്നെ സഹായിക്കണം പ്ലീസ്. അത്യാവശ്യമാണ്. എനിക്ക് കാശ് വേണം. നാളെ കൊടുക്കാനാണ്."
അയാളുടെ ഓഫീസിലെ കസേരയിൽ ഇരുന്ന് അനസൂയ പറഞ്ഞു.
"ആർക്കാ ഇത്ര അത്യാവശ്യം?"
സണ്ണി ചോദിച്ചു.
"അതൊന്നും ഇപ്പോൾ ചോദിക്കല്ലേ സണ്ണിച്ചാ."
"എത്രയാ വേണ്ടേ?"
"എത്രയായാലും കുഴപ്പമില്ല ഒരു ലക്ഷമെങ്കിലും തരണം."
"ഒരു ലക്ഷമോ?" സണ്ണി കണ്ണുമിഴിച്ചു. "എന്റെ കയ്യിൽ ഒരു 25,000 രൂപ ഉണ്ടാകും. അതിൽക്കൂടുതൽ എടുത്താൽ ഞാൻ കുടുങ്ങും. എൻറെ കച്ചവടം നിൽക്കും."
"എന്നാ അതെങ്കിലും താ... പ്ലീസ്."
"ബാങ്കിൽ നിന്ന് എടുക്കേണ്ടി വരും; ചെക്ക് തന്നാൽ മതിയോ?
"ചെക്കോ? കാശ് കിട്ടില്ലേ?"
അനസൂയ ചോദിച്ചു.
"എന്നാൽ കുഴപ്പമില്ല. ഞാൻ പണിക്കാരനെ വിട്ടു കാശെടുപ്പിക്കാം.''
സണ്ണി ഉടനെതന്നെ മേശവലിപ്പിൽ നിന്നും ഒരു ചെക്ക്

💬 Comments

View all comments