Chapter Title : അനസൂയ [Krish]
ബുക്ക് എടുത്ത് അതിലൊന്നിൽ തുക എഴുതി ഒപ്പിട്ട് തൻറെ മില്ലിലെ പണിക്കാരനെ ഏൽപ്പിച്ചു.
"ഇത് ബാങ്കിൽ പോയി ക്യാഷ് ആക്കിയിട്ട് വാ."
പണിക്കാരൻ മില്ല് വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു എന്ന് അയാളുടെ ദേഹത്തെ പൊടികണ്ട് അനസൂയക്ക് മനസ്സിലായി.
"ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ."
പണിക്കാരൻ പോയപ്പോൾ അനസൂയ ചോദിച്ചു.
"അതെ അതെ. വളരെ ബുദ്ധിമുട്ടായി." സണ്ണി ചിരിച്ചു. പിന്നെ തുടർന്നു. "ഒന്നു പോയേ എൻറെ അനസൂയേ. ഒരു വിഷമം വരുമ്പോൾ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്നത്."
അനസൂയ പുഞ്ചിരിച്ചു.
"ഒരു ചായ പറയാമായിരുന്നു ശെടാ മറന്നുപോയി."
സണ്ണി പെട്ടെന്ന് പറഞ്ഞു.
"അത് സാരമില്ല സണ്ണിച്ചാ."
അവർ സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുനിന്ന് ശബ്ദം കേട്ടത്.
"ആരുമില്ലേ ഇവിടെ?"
ഒരു വൃദ്ധയായ സ്ത്രീ അരിയോ മറ്റോ പൊടിക്കാൻ കൊണ്ടുവന്നതാണ്.
"മില്ലടച്ചല്ലോ അമ്മച്ചി."
സണ്ണി പറഞ്ഞു.
"ഇതൊന്നു പൊടിച്ച് താ മോനെ സണ്ണിച്ചാ."
അമ്മച്ചി പറഞ്ഞു.
"ബെൽറ്റ് എല്ലാം ഊരിക്കഴിഞ്ഞല്ലാേ അമ്മച്ചീ; ഇനി അത് തിരിച്ചു ഇടാൻ ബുദ്ധിമുട്ടാ. എൻറെ ജോലിക്കാരൻ ഒരു സ്ഥലം വരെ പോയിരിക്കുക അവൻ വരട്ടെ. എന്നിട്ട് ചെയ്യാം. പോരേ?"
"അപ്പോഴത്തേക്കും എൻറെ ബസ് പോകും മോനെ. എങ്ങനെയെങ്കിലും ഒന്ന് പൊടിച്ച് താ."
അമ്മച്ചി നിർബന്ധം പിടിച്ചു.
"ശരി ഞാൻ നോക്കട്ടെ."
സണ്ണി അമ്മച്ചിയുടെ കയ്യിൽ നിന്ന് അരിസഞ്ചി കയ്യിൽ വാങ്ങി അകത്തേക്ക് നടന്നു.
"നീ ഏതാ മോളെ?"
അമ്മച്ചി അനസൂയയോട് ചോദിച്ചു.
"ഞാനിവിടെ അടുത്തുള്ളതാ അമ്മച്ചീ."
അനസൂയ മടിയോടെ പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനായി അനസൂയ വേഗം സണ്ണിയുടെ അടുത്തേക്ക് നടന്നു.
സണ്ണി ചുമരിൽ
💬 Comments
View all comments