Chapter Title : അനസൂയ [Krish]
പോലീസിൽ പരാതി കാെടുക്കുമെന്ന് അവൾ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പുറത്തേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യം വന്നില്ല.
കുറച്ചുകഴിഞ്ഞ് കോളിംഗ് ബെൽ ശബ്ദം കേട്ട് അവൾ വീണ്ടും ഞെട്ടി.
ഏതു നിമിഷവും എന്തും സംഭവിക്കും എന്ന് അവൾക്ക് തോന്നി.
കോളിംഗ് ബെൽ വീണ്ടും അടിച്ചു.
വാതിൽ തുറക്കുമ്പോൾ അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.
മുമ്പിൽ ഭരതേട്ടൻ നിൽക്കുന്നുണ്ട്. അയാൾക്ക് പിറകിൽ കാക്കി വേഷം ധരിച്ച ഒരാൾ. അയാളുടെ മുഖം കണ്ട് പണ്ടെവിടെയോ കണ്ടു മറന്നത് പോലെ തോന്നി.
"ഇത് അനസൂയ അല്ലേ?"
പോലീസുകാരൻ ചോദിച്ചു.
അനസൂയ കണ്ണുമിഴിച്ച് അയാളെ തുറിച്ചു നോക്കി.
"അ... അതെ..."
ഒരു നിമിഷം ഇതൊരു പരീക്ഷണമാണോ എന്ന് വരെ അവൾ ആലോചിച്ചു.
"അകത്തേക്ക് വാ ഫാരിസ്."
ഭരത് അയാളെ അകത്തേക്ക് ക്ഷണിച്ചു.
ആഗതനാവട്ടെ അനസൂയയെ തന്നെ നോക്കി നിൽക്കുകയാണ്. അയാൾ പെട്ടെന്ന് തലതിരിച്ച് ഫാരിസിനെ നോക്കി.
"എടോ ഇതാണോ തൻറെ ഭാര്യ?"
"അതെ അറിയുമോ?"
"ഹ! എന്ത് ചോദ്യം? ഞങ്ങൾ ഒരുമിച്ച് അല്ലേ പഠിച്ചത്? അനസൂയക്ക് എന്നെ ഓർമ്മയുണ്ടോ?"
അനസൂയയെ നോക്കി കൊണ്ടാണ് അയാൾ ചോദിച്ചത്. അനസൂയ ശ്രമപ്പെട്ട് ആലോചിച്ചു.
"ഹൈസ്കൂളിലാണോ? ഫാരിസ് എന്നാണോ പേര് പറഞ്ഞത്?"
ചോദിക്കുമ്പോൾ തന്നെ അവളുടെ കണ്ണുകൾ അയാളുടെ നെഞ്ചിലെ നെയിം പ്ലേറ്റിൽ പതിഞ്ഞു.
ഫാരിസ് മുഹമ്മദ്.
അവൾ കണ്ടു.
"അതെ, ഞാൻ തന്നെയാടോ ഫാരിസ് എന്തൊരു അത്ഭുതം വിശ്വസിക്കാനാവുന്നില്ല. എത്രയോ കാലം കഴിഞ്ഞിട്ടാണ് ഇപ്പോൾ കാണുന്നത്. അതും ഇങ്ങനെ ഒരു അവസരത്തിൽ!"
കേസ് അന്വേഷിക്കാൻ വന്നത് തൻറെ ബാല്യകാല സുഹൃത്താണ് എന്നത് അനസൂയയെ അല്പം ഒന്ന് ആശ്വസിപ്പിച്ചു.
ഹൈസ്കൂളിൽ
💬 Comments
View all comments