Chapter Title : അനസൂയ [Krish]
ആരെയാണ് സംശയിക്കാൻ പറ്റുക?"
ഭരത് ചോദിച്ചു.
"ഇതിൽ ഇപ്പോൾ ഫോറൻസിക് നിന്നും വിളിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നില്ല. നിങ്ങൾ തന്നെ അലമാരയും ബാക്കിയുള്ള പണവും എല്ലാം ശരിക്ക് തൊട്ടു എവിഡൻസ് ടാമ്പർ ചെയ്തു കഴിഞ്ഞു. ഇനിയെന്ത് വിരലടയാളം ഇനിയെന്ത് ഡോഗ് ഷോ!"
പുഞ്ചിരിച്ചു കൊണ്ടാണ് ഫാരിസ് പറഞ്ഞത്.
"ഛെ! ഞാനാണെങ്കിൽ ബാക്കിയുള്ള പണം ഉടനെ എടുത്ത് എണ്ണിയും നോക്കി. അതിൽ കള്ളന്റെ വിരലടയാളം ഉണ്ടാകുമെന്ന് ഞാൻ ഓർത്തില്ല."
ഭരത് പറഞ്ഞു.
"ഒന്നുകിൽ കള്ളൻ നല്ല ബുദ്ധിമാനാണ്. ഇല്ലെങ്കിൽ പച്ച പാവം. സാരമില്ല. ഇനിയും ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഞാൻ ചുറ്റുമുള്ള സിസിടിവി ക്യാമറകൾ ഒന്ന് പരിശോധിക്കട്ടെ. പണം നഷ്ടപ്പെട്ടു എന്ന് നിങ്ങൾ വിചാരിക്കുന്ന ആ സമയത്ത് ഈ വഴിക്ക് വന്ന എല്ലാവരെയും ഞാൻ പൊക്കും. ഇന്നത്തെ കാലത്ത് ഒരു മോഷണം കണ്ടുപിടിക്കാൻ ഒക്കെ ഈസിയാണ്."
അയാളുടെ പറച്ചിൽ കേട്ട് അനസൂയക്ക് ആശ്വാസം തോന്നി.
സിസിടിവി നോക്കി ഈ വഴിക്ക് പോയ എല്ലാവരെയും ചോദ്യം ചെയ്തു വരുമ്പോഴേക്കും അയാൾ ക്ഷീണിക്കും.
ഒരിക്കലും തന്നെ പിടിക്കാൻ പോകുന്നില്ല.
വൈകുന്നേരം അവൾ പരമു ചേട്ടനെ വീട്ടിലേക്ക് വിളിച്ചു.
"പരമുച്ചേട്ടനാണ് ഇത് ചെയ്തത് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല. ചേട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട . ഞാൻ ഫാരിസിനോട് സംസാരിച്ചോളാം."
അവൾ പറഞ്ഞു.
തന്റെ കൂടെ പഠിച്ച ആളാണ് എന്നൊക്കെ പറഞ്ഞപ്പോൾ ചേട്ടന് ചെറിയ ആശ്വാസം തോന്നി.
എന്നാലും അയാളുടെ വിഷമം കണ്ട് അനസൂയക്ക് ദയ തോന്നി.
ഒന്നുമറിയാതെ ആണല്ലോ അയാൾ ഈ കേസിൽ വന്ന് പെട്ടത്. അതിനു കാരണക്കാരി താൻ ആണല്ലോ എന്നും ആലോചിച്ചപ്പോൾ അനസൂയക്ക്
💬 Comments
View all comments