0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

എന്ന് അനസൂയക്ക് അറിയാമായിരുന്നു.

അല്പം കഴിഞ്ഞ് ഫാരിസ് പരമുവിനെയും മുകളിലേക്ക് വിളിച്ചു.
അനസൂയ അങ്ങോട്ട് എത്തിനോക്കി.
ദയനീയമായി വിറച്ചു കൊണ്ടാണ് പരമു മുകളിലേക്ക് ഗോവണി കയറിപ്പോയത്.

15 മിനിറ്റെങ്കിലും കഴിഞ്ഞിട്ടാണ് ശേഖരനും പരമുവും താഴേക്ക് ഇറങ്ങിയത്.
"ഇപ്പൊ പൊയ്ക്കോ. നാളെ രാവിലെ സ്റ്റേഷനിൽ വരണം."
ഫാരിസ് ആവശ്യപ്പെട്ടു.
രണ്ടുപേരും ഭയഭക്തി ബഹുമാനത്തോടെ തലയാട്ടി. പേടിച്ചരണ്ട് ഇപ്പോൾ താഴെ വീഴും എന്ന മട്ടിലാണ് രണ്ടുപേരുടെയും നിൽപ്പ്.
"രണ്ടുപേരെയും എനിക്ക് സംശയമുണ്ട്. രണ്ടിൽ ഒരാളാവും എന്ന കാര്യം ഉറപ്പാണ്. ഒരു കാര്യം ഞാൻ പറയാം. നിങ്ങളിൽ ഒരാൾ മാത്രമേ തിരിച്ചു വീട്ടിലേക്ക് പോവുകയുള്ളൂ." ഫാരിസ് പറഞ്ഞു.
അനസൂയ ഞെട്ടി.

രണ്ടുപേരും പോയ ശേഷം ഫാരിസ് അവരെക്കുറിച്ച് അനസൂയയോടും ചോദിച്ചു.
"ശേഖേട്ടനെപ്പറ്റി എനിക്ക് അധികമൊന്നും അറിയില്ല." അനസൂയ പറഞ്ഞു.
"പക്ഷേ പരമുവേട്ടനെ എനിക്കറിയാം. പുള്ളി ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് 200% ഉറപ്പുണ്ട്. ഫാരിസിനെ അയാളെ സംശയമുണ്ടെങ്കിൽ ഫാരിസിന്റെ സാമർത്ഥ്യത്തെ എനിക്ക് സംശയിക്കേണ്ടി വരും. എനിക്ക് അത്രയും ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത് അല്ലാതെ ഫാരിസിനെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല."
അവൾ വിശദീകരിച്ചു.
"ശ്ശോ; എന്നാലും നെഞ്ചിൽ തട്ടുന്ന ഡയലോഗ് ആണല്ലോ അനസൂയേ അത്!"
"സോറി ഫാരിസ്. പക്ഷേ പരമുച്ചേട്ടനെ ഇങ്ങനെ ചോദ്യം ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അദ്ദേഹത്തിൻറെ പേടിയും മറ്റും കണ്ടപ്പോൾ എനിക്ക് സഹിക്കുന്നില്ല."
"അവരെ രണ്ടുപേരെയും സംശയിക്കാൻ എനിക്ക് ഒരു തെളിവും കിട്ടിയിട്ടില്ല. പിന്നെ ഇതെല്ലാം ഒരു സ്വാഭാവിക കാര്യങ്ങളാണ്. ഇങ്ങനെയൊക്കെ തന്നെയാണ് അന്വേഷണം ഞങ്ങൾ നടത്താറ്. അനസൂയ പേടിക്കണ്ട."

"ഇവരല്ലെങ്കിൽ പിന്നെ വേറെ

💬 Comments

View all comments