Chapter Title : അനസൂയ [Krish]
ആരംഭിച്ചു.
അനസൂയ ഫാരിസിന് ചായ കൊടുത്തു.
ഒരു സിപ്പ് എടുത്തു കുടിച്ച് ഫാരിസ് അവളെ നോക്കി ചിരിച്ചു.
"താൻ ഒരു സംഭവമാട്ടോ."
"അതെന്താ?"
"താൻ അന്നേ ഒരു സുന്ദരിയായിരുന്നു. എല്ലാവരുടെയും ഹാർട്ട്ത്രോബ്. എന്നെയൊക്കെ താൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. അതിനുശേഷം നിന്നെപ്പറ്റി ഒരു വിവരവുമില്ല. ഞങ്ങൾ ഫ്രണ്ട്സ് ഒക്കെ ഇടയ്ക്ക് കാണുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കും തന്നെപ്പറ്റി എന്തെങ്കിലും അറിവുണ്ടോ എന്ന്. അവസാനം ഇപ്പോഴല്ലേ അറിഞ്ഞത്. ഈ കോന്തൻ ഭരത് നിന്നെ ഇവിടെ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന്."
അനസൂയ ചിരിച്ചുപോയി.
"ഇങ്ങനെ ചിരിക്കല്ലേ. എനിക്ക് കേസിൽ നിന്ന് ശ്രദ്ധ തെറ്റി പോകും."
"ഒന്ന് പോ ഫാരിസേ. നല്ല വാചകമടി ആണല്ലോ."
അനസൂയയും ചിരിച്ചു. കുറച്ച് ചിരിച്ചപ്പാേൾ അനസൂയക്ക് അല്പം ആശ്വാസം തോന്നി.
അല്പം കഴിഞ്ഞ് പരമവും ശേഖരനും തത്രപ്പെട്ട് ഓടി വന്നു.
"ശേഖരൻ എൻറെ കൂടെ വാ; കുറച്ചു ചോദിക്കട്ടെ."
ഹാരിസ് അയാളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് പോയി.
പരമു പേടിയോടെ അനസൂയയും ഭരതിനേയും മാറിമാറി നോക്കി.
അനസൂയക്ക് വിഷമം തോന്നി.
"പരമുച്ചേട്ടൻ വിഷമിക്കേണ്ട." അവൾ പറഞ്ഞു. "ഒന്നും ചെയ്യില്ല."
"അനസൂയ അടുക്കളയിലേക്ക് പൊയ്ക്കോ."
ഭരത് കർക്കശമായി പറഞ്ഞു.
താൻ പരമുവിനെ ആശ്വസിപ്പിക്കുന്നത് ഭരതിന് ഇഷ്ടമായില്ലെന്ന് അനസൂയക്ക് മനസ്സിലായി.
അവൾ തലകുലുക്കി അടുക്കളയിലേക്ക് നടന്നു.
പരമു ദയനീയമായി അവളെ നോക്കി.
ഫാരിസിനെ കണ്ട് ഭയന്നു വിറച്ച് നിൽക്കുകയാണ് അയാൾ.
ഒരു തെറ്റും അയാൾ ചെയ്തിട്ടില്ല എന്ന് അറിയാവുന്ന രണ്ട് വ്യക്തികളെ ഈ ലോകത്തുള്ളൂ.
ഒന്ന് താനും പിന്നെ അയാളും.
രണ്ടുപേർക്കും അത് വേറൊരാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റില്ല
💬 Comments
View all comments