Chapter Title : അനസൂയ [Krish]
ഈശ്വരാ, എന്തൊരു പരീക്ഷണം!
ഏതുനേരത്താണ് ആ കാശെടുത്ത് ഹൈദരാലിക്കക്ക് കൊടുക്കാൻ തോന്നിയത്?
എല്ലാത്തിനും ആ അനിതയെ പറഞ്ഞാൽ മതി.
അല്ല, എല്ലാത്തിനും തൻറെ സ്റ്റാർട്ടപ് തുടങ്ങാനുള്ള ആഗ്രഹത്തെ പറഞ്ഞാൽ മതി.
ചായ ഉണ്ടാക്കുന്നതിനിടയിൽ അസൂയ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അല്ലാതെന്തു ചെയ്യാൻ!
അല്പസമയം കഴിഞ്ഞ് ചായ ഉണ്ടാക്കി അവൾ പൂമുഖത്തേക്ക് ചെന്നു.
ഫാരിസും ഭരതും അവിടെ സംസാരത്തിലാണ്.
"രണ്ടുപേരെയും എനിക്ക് കാണണം. നിങ്ങളുടെ പുരയിടത്തിൽ പണിയെടുക്കുന്ന പരമു, ന്യൂസ് പേപ്പർ ഇടുന്ന ശേഖരൻ."
ഫാരിസ് ഭരതനോട് പറയുന്നത് അനസൂയ കേട്ടു.
"ഞാൻ അവരെ വിളിച്ചു വരുത്താം."
ഭരത് ഉടനെ പറഞ്ഞു.
"ഭരതേട്ടാ." അനസൂയ വിളിച്ചു. "ഭരതേട്ടൻ വിളിച്ചു വരുത്തേണ്ട. അവർ വിചാരിക്കും ഭരതേട്ടന് അവരെ സംശയം ഉണ്ടായിട്ടാണ് എന്ന്."
"ഒരു മോഷണം ആവുമ്പോൾ എല്ലാവരെയും സംശയിക്കണം അനസൂയ." ഫാരിസ് പറഞ്ഞു.
അനസൂയ അയാളെ നോക്കി.
"എന്നെയും സംശയമുണ്ടോ?"
ധൈര്യം അഭിനയിച്ചാണ് അവൾ ചോദിച്ചത്.
"പിന്നെന്താ, ഉണ്ടല്ലോ."
ഫാരിസിന്റെ മറുപടി അവളെ അങ്കലാപ്പിലാക്കി.
ഫാരിസ് ചിരിച്ചു.
"എടോ ഒരു തമാശ പറഞ്ഞതാ. താൻ ഇങ്ങനെ ടെൻഷനടിച്ചു നിൽക്കാതെ."
"ടെൻഷൻ അടിക്കാതെ പിന്നെ? ഒന്നും രണ്ടുമല്ല മൂന്നു ലക്ഷം രൂപയാ. കേട്ടിട്ട് തന്നെ എനിക്ക് ഒരു മനസ്സമാധാനം ഇല്ല. ഈ വീട്ടിൽ ആദ്യമായിട്ട് ഇങ്ങനെ ഒരു..."
അനസൂയ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്.
"താൻ പേടിക്കേണ്ട; കള്ളനെ ഞാൻ പുഷ്പം പോലെ പൊക്കും."
അയാൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നെ ഭരതനെ നോക്കി.
"അവരെ രണ്ടുപേരെയും വിളിച്ചാേ; എനിക്ക് കുറച്ചു ചോദിച്ചറിയാൻ ഉണ്ട് എന്ന് പറഞ്ഞാൽ മതി."
ഭരത് തലയാട്ടി ഫോൺ ചെയ്യാൻ
💬 Comments
View all comments