0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

പണം എടുത്തത്. അത് താൻ ഹൈദർ അലിയെയാണ് ഏൽപ്പിച്ചത്. ഭരതിനോട് പറയാൻ പറ്റാത്ത എന്തോ ആവശ്യമുണ്ട് അനസൂയയ്ക്ക്. കടം തന്ന കാശ് തിരിച്ചു കൊടുത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിൽ ബ്ലാക്ക് മെയിലും മറ്റു കാര്യങ്ങളും ഇല്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ. കാരണം ഹൈദർ അലിയെ എനിക്ക് കുറേക്കാലമായി അറിയാം. ഒന്ന് രണ്ട് കേസുകൾ അയാളുടെ പേരിൽ ഉണ്ട്. സ്ത്രീകളുമായുള്ള ഇടപാട് അയാൾക്ക് പ്രത്യേകം താൽപര്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്. ഹൈദർ അലി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടോ?"
"ഇ...ഇല്ല."
"പിന്നെ എന്തിനാ എന്തിനാണ് അനസൂയ അയാൾക്ക് കാശ് കൊടുത്തത്. എന്താണ് അയാളുമായി അനസൂയയുടെ ഇടപാട്?"
"ഇല്ല...ഞാൻ അയാൾക്ക്..."
അനസൂയ പറയാൻ തുടങ്ങുമ്പോൾ തന്നെ ഫാരിസ് കൈ ഉയർത്തി അവളെ തടഞ്ഞു.
"സ്വയം ഡിഫൻഡ് ചെയ്ത് അനസൂയ നമ്മുടെ സൗഹൃദത്തെ അവഹേളിക്കരുത്... പ്ലീസ്."
അവൻറെ കണ്ണിൽ നോക്കാൻ പോലും അനസൂയയ്ക്ക് കഴിഞ്ഞില്ല.
ഫാരിസ് അൽപം മുന്നോട്ടാഞ്ഞ് അവളുടെ കൈയിൽ പിടിച്ചു.
"എന്താണെങ്കിലും എന്നോട് പറയാം. അനസൂയ മടിക്കേണ്ട. എസ് ഐ ഫാരിസ് അല്ല. തന്റെ സുഹൃത്ത് ഫാരിസാണ് പറയുന്നത്."
"പക്ഷേ എനിക്ക് സംസാരിക്കേണ്ടത് എസ് ഐ ഫാരിസിനോടാണ്."
അനസൂയ പെട്ടെന്ന് പറഞ്ഞു.
"ഭരതേട്ടൻ ഇത് അറിയരുത്."
"അതെങ്ങനെ പറ്റും? വേറെ ഒരാളെ കാണിച്ചു കൊടുക്കാൻ എനിക്ക് പറ്റുമോ?"
"അതെനിക്കറിയില്ല. പക്ഷേ ഞാനാണ് പൈസ എടുത്തത് എന്ന് ഒരിക്കലും ഭരതേട്ടൻ അറിയാൻ പാടില്ല." അയാളുടെ രണ്ടു കൈകളിലും മുറുകെപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഫാരിസ് എനിക്ക് വാക്ക് തരണം."
ഫാരിസ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി. അനസൂയ തിരിച്ചും.
അവൻ എന്തു പറയും

💬 Comments

View all comments