Chapter Title : അനസൂയ [Krish]
എന്ന് അവൾക്കൊരു ഉറപ്പുമുണ്ടായിരുന്നില്ല.
"പ്ലീസ്, ഫാരിസ്."
അവൾ വീണ്ടും അപേക്ഷിച്ചു, താഴ്ന്ന സ്വരത്തിൽ.
ഫാരിസ് പതിയെ അവളുടെ കൈ വിടുവിച്ച് വലതു കൈകൊണ്ട് അവളുടെ കവിളിൽ തൊട്ടു. കവിളിന്റെ മൃദുത്വം തൊട്ടറിയാൻ എന്നപോലെ പുറം കൈകൊണ്ട് മെല്ലെ തഴുകി, അയാൾ.
ശരീരത്തിലൂടെ വൈദ്യുതി കടന്നത് പോലെ അവൾക്ക് തോന്നി. ഇത് ആദ്യമായാണ് ഫാരിസ് തന്നെ ഇങ്ങനെ നോക്കുന്നത്. അയാളുടെ മനസ്സിൽ ഉള്ളത് എന്താണ് എന്ന് അറിയാൻ അവൾ കൊതിച്ചു.
"പേടിക്കാതിരിക്കെടോ."
ഫാരിസ് പറഞ്ഞു.
അയാളുടെ ചുണ്ടുകളിൽ തെളിഞ്ഞ മന്ദഹാസം കണ്ട് ആശ്വസിക്കണമെന്ന് അനസൂയ ഉള്ളു കൊണ്ട് ആഗ്രഹിച്ചെങ്കിലും അവളുടെ ഭയം വർധിച്ചതേയുള്ളൂ. എന്തോ ഒരു ആപത്ത് തന്നെ തേടി എവിടെയോ പതിഞ്ഞിരിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി.
ഫാരിസ് പാേയിക്കഴിഞ്ഞിട്ടും അവളുടെ ഹൃദയമിടിപ്പ് പഴയപോലെ ആകാൻ കുറെ സമയമെടുത്തു.
തന്റെ മോഷണം പിടിക്കപ്പെട്ടിരിക്കുന്നു. അയാളത് ഭരതേട്ടനോട് പറയുമോ? അതോ അയാൾ തന്നെ സഹായിക്കാൻ തയ്യാറാവുമാേ? തന്നോട് ഉള്ളതിനേക്കാൾ അയാൾക്ക് സൗഹൃദം ഭരതേട്ടനോടാണ് എന്ന കാര്യത്തിൽ അവൾക്കു ഉറപ്പായിരുന്നു.
ഫാരിസിൽ നിന്നും ഭരതേട്ടൻ എല്ലാം അറിയുന്നതിന് മുമ്പ് താൻ തന്നെ എല്ലാം അദ്ദേഹത്തോട് പറഞ്ഞാലോ എന്ന് അവൾ ആലോചിച്ചു. അതാണ് തൻറെ മുമ്പിലുള്ള ആകെ ഒരു വഴി.
അവൾ തീരുമാനിച്ചു.
അന്ന് വൈകുന്നേരം ഭരത് വന്നപ്പോൾ അവൾ അയാളോട് കാര്യങ്ങൾ പറയാൻ തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ കുട്ടികൾ അടുത്തുള്ളപ്പോൾ സംസാരിക്കാൻ തോന്നിയില്ല. കുട്ടികളുടെ മുമ്പിൽ വച്ച് അയാൾ തന്റെ മേൽ കൈവെച്ചാലാേ?
ഭക്ഷണശേഷം കുട്ടികൾ അവരുടെ റൂമിലേക്ക് പോയപ്പോൾ അനസൂയ അതൊരു അവസരമായി കണ്ടു. മെല്ലെ അവൾ ഭരതിന്റെ അടുത്ത്
💬 Comments
View all comments