Chapter Title : അനസൂയ [Krish]
വന്നു. പോലീസ് വേഷത്തിൽ ഒന്നുമല്ല. സാധാരണ ഒരു പാൻറും ഷർട്ടും ആയിരുന്നു വേഷം.
അനസൂയയെ കണ്ടു അയാൾ ചിരിച്ചു.
"സുഖമാണോ അനസൂയേ?"
"എനിക്ക് സുഖം തന്നെ. ഞങ്ങടെ വീട്ടിലെ കള്ളനെ എന്നാണ് പിടിക്കുന്നത്?"
അനസൂയ അയാളുടെ കണ്ണിൽ നോക്കിയാണ് ചോദിച്ചത്.
അവളുടെ ചോദ്യം അയാളെ അല്പമൊന്ന് അമ്പരപ്പിച്ചു. അയാൾ തലതിരിച്ച് ഭരതിനെ നോക്കി.
"ഇനി ഞാൻ ഇങ്ങോട്ട് വരുന്നില്ല ഭരത്. അനസൂയ പോലും എന്നെ കളിയാക്കി കൊല്ലുന്നു."
"പിന്നെ കളിയാക്കാതെ? വലിയ പോലീസുകാരൻ ആണെന്ന് പറഞ്ഞിട്ട് ഒരു മാസമായി ഇതുവരെ ഒരു തുമ്പും ഇല്ല!" ഭരത് ചിരിച്ചു.
"ഒരുമാസമോ? രണ്ടാഴ്ചയല്ലേ ആയുള്ളൂ?"
ഫാരിസ് തലയാട്ടിക്കൊണ്ട് ചോദിച്ചു.
അല്പം കഴിഞ്ഞ് അനസൂയ അടുക്കളയിൽ നിൽക്കുമ്പോൾ അവൾക്ക് അറിയാമായിരുന്നു അയാളും അങ്ങോട്ട് വരുമെന്ന്. അവൾ അയാളെ പ്രതീക്ഷിച്ചു തന്നെ അടുക്കളയിൽ നിന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ അല്പം കഴിഞ്ഞ് ഫാരിസ് അങ്ങോട്ട് വന്നു.
"എന്നെയും കാത്തുനിൽക്കുകയാണോ?"
അയാൾ ചോദിച്ചു.
"ഭരതേട്ടൻ എവിടെ?"
അനസൂയ ചോദിച്ചു.
"അദ്ദേഹം വസ്ത്രം മാറി റെഡിയാകാൻ പോയതാണ്."
"എന്താ പ്ലാൻ? എന്തെങ്കിലും കള്ളത്തരം ഉണ്ടോ?"
"കള്ളന്മാർ ഇവിടെയല്ലേ? കള്ളന്മാർ അല്ല... കള്ളത്തി."
"എന്താ എന്നെ കാണിച്ചു കൊടുക്കുന്നില്ലേ?"
"കാണിച്ചുകൊടുക്കണം എന്നുണ്ട്; പക്ഷേ പറ്റുന്നില്ല."
"അതെന്താ?"
അനസൂയ ചിരിച്ചു.
ഫാരിസും ചിരിച്ചു.
"താൻ ആളു ഭയങ്കര കള്ളിയാണല്ലോ. പണ്ടത്തെ പാവം പിടിച്ച അനസൂയ ഒന്നുമല്ല."
"നീയും അല്ല. നീ ഒരു പെണ്ണ് പിടിയൻ ആയി മാറിയിട്ടുണ്ട്."
അനസൂയ പറഞ്ഞു.
"ഞാനൊരു പോലീസുകാരനായിപ്പാേയി."
"എനിക്ക് സംശയമുണ്ട്."
"തൽക്കാലം ഞാനിപ്പോൾ പോലീസുകാരൻ തന്നെയാണ്."
"എന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണോ?"
അയാളുടെ കണ്ണിൽ
💬 Comments
View all comments