Chapter Title : അനസൂയ [Krish]
പോലെ അവൾക്ക് തോന്നി. കിച്ചൻ സിങ്കിന് അഭിമുഖമായി നിന്ന് അവൾ കണ്ണടച്ചു. അടഞ്ഞ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി.
ഈശ്വരാ എന്തൊരു പരീക്ഷണമാണിത്!
സുഹൃത്തെന്ന് വിചാരിച്ച് സഹായം അഭ്യർത്ഥിച്ച ഫാരിസ് ഒരു വിഷസർപ്പമാണോ? അതിൻറെ കടിയേറ്റ് വീഴാനാണോ തൻറെ വിധി? അതോ തന്നെക്കൊണ്ട് തന്നെ ഈ സൗഹൃദം അവസാനിപ്പിക്കാനും സത്യം ഭരതേട്ടനോട് പറയിപ്പിക്കാനുമാണോ ഫാരിസിന്റെ ശ്രമം? ഭരതേട്ടൻ ഫാരിസിൻറെ എത്ര പ്രിയപ്പെട്ട സുഹൃത്താണ് എന്ന് പതിയെ പതിയെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഒടുവിൽ അയാൾ സത്യം പറയും. ഭരതേട്ടൻ എല്ലാം അറിയും. ഭയത്തോടെ അവൾ ഓർത്തു.
മക്കളുടെ മുന്നിൽ വച്ച് ഭരതേട്ടൻ തന്നെ പെരുംകളളി എന്നും വഞ്ചകി എന്നും ആക്രോശിക്കുകയും അടിക്കുന്നതും മറ്റും അവൾ മനക്കണ്ണിൽ കണ്ടു.
അവളുടെ കണ്ണിൽ ഇരുട്ടു പടർന്നു. കണ്ണ് തുറന്നിട്ടും നനഞ്ഞ കണ്ണ് എത്ര തുടച്ചിട്ടും ആ ഇരുട്ട് അകന്ന് പോയില്ല.
രണ്ടുദിവസം കഴിഞ്ഞു. മറ്റു കാര്യങ്ങളിൽ മുഴുകിയ ഭരതേട്ടൻ നഷ്ടപ്പെട്ട പണത്തെപ്പറ്റി മറന്നതുപോലെ അവൾക്ക് തോന്നി. ഫാരിസ് അദ്ദേഹത്തോട് ഒന്നും പറഞ്ഞിട്ടില്ല എന്ന കാര്യം അനസൂയയെ ആശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിയുന്താേറും അവൾക്ക് ഫാരിസിൽ ചെറിയ വിശ്വാസം വന്നു തുടങ്ങി.
ഇല്ല; അയാൾ ഭരതേട്ടനോട് ഒന്നും പറയാൻ പോകുന്നില്ല.
'തന്നെ എനിക്ക് ഇഷ്ടമാടാേ...'
അയാളുടെ വാക്കുകൾ അവൾ ഓർത്തു. അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം അവൾ ഓർത്തു .
ഫാരിസിനെ ഒരുപാടൊന്നും പേടിക്കേണ്ട ആവശ്യമില്ല എന്ന് അവൾക്ക് തോന്നി. അടുത്ത തവണ കുറച്ചുകൂടി ധൈര്യമായി അയാളോട് പെരുമാറണം. അവൾ തീരുമാനിച്ചു.
കുറച്ചുനാൾ കഴിഞ്ഞ് ഫാരിസ് വീണ്ടും ഭരതന്റെ കൂടെ വീട്ടിൽ
💬 Comments
View all comments