Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]
മെസേജിന് പുറകെ മറ്റൊരു മെസേജ് കൂടി വന്നു, ഇത് എന്റെ അനുജത്തി ആയിരുന്നു.
അതു കഴിഞ്ഞ് മൂന്നാമത്തെ മെസേജ് കൂടി വന്നു.
ഇപ്പോൾ എന്റെ രണ്ടാനമ്മ ആയിരുന്നു.
രണ്ട് വയസ്സുള്ളപ്പോഴാണ് എനിക്ക് ജന്മം നല്‍കിയ എന്റെ അമ്മ ഏതോ അസുഖം മൂലം മരണപ്പെട്ടത്. അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ അച്ഛൻ ശരിക്കും തകർന്നു പോയിരുന്നു.
പക്ഷേ, അച്ഛന്‍റെ ബന്ധുക്കളും എന്റെ മരിച്ചു പോയ അമ്മയുടേയും ബന്ധുക്കളും, പിന്നെ അച്ഛന്‍റെ സുഹൃത്തുക്കളും, അടുപ്പമുള്ള അയല്‍ക്കാരും എല്ലാം നിര്‍ബന്ധിച്ചപ്പോള്‍ ഒരു കൊല്ലം കഴിഞ്ഞ് അച്ഛൻ രണ്ടാം വിവാഹത്തിന് സമ്മതിച്ചു.
ആ ബന്ധത്തില്‍ ജനിച്ചവര്‍ ആണ് എന്റെ അനുജന്‍ രാകേഷും, എന്റെ അനുജത്തി നെഷിധയും. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകള്‍ ആണവർ. ഇപ്പോൾ രണ്ടുപേരും ഫസ്റ്റ് ഇയര്‍ ബി.സി.എ. പഠിക്കുകയാണ്.
അച്ഛന്‍റെ രണ്ടാം വിവാഹം കഴിഞ്ഞ് അച്ഛൻ ഭയന്നത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല. എന്റെ രണ്ടാനമ്മ, സുധ, എന്നെ അവരുടെ സ്വന്തം മകനായി തന്നെയാ സ്നേഹിച്ചതും വളര്‍ത്തിയതും. എനിക്കും എന്റെയീ അമ്മയോട് സ്നേഹം മാത്രമേയുള്ളു.
രാകേഷിന് എന്നോട് സ്നേഹം ഉണ്ടെങ്കിലും അവനത് പുറത്ത് കാണിക്കാറില്ല, ചിലപ്പോൾ അതുകൊണ്ടാവാം ഞാനും അവനോട് അധിക സ്നേഹം കാണിക്കാത്തത്.
പക്ഷേ നെഷിധയ്ക്ക് എന്നെ ജീവനാണ്, അതുപോലെ എന്റെ ജീവനേക്കാളും വലുതാണ് നെഷിധ എനിക്ക്.
എന്നാൽ എനിക്കു തരുന്ന സ്നേഹത്തിന്‍റെ പകുതി പോലും നെഷിധ രാകേഷിന് കൊടുക്കാത്ത കാരണം ഇപ്പോഴും എനിക്കറിയില്ല.
ഒരുപക്ഷേ കുഞ്ഞുനാൾ തൊട്ടേ നെഷിധയെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് നടന്നത് കൊണ്ടുമാവാം.
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അനിയനും അനിയത്തിയും ജനിച്ചത്. അവരെ എന്റെ കൈയിൽ തരാൻ ഞാൻ എപ്പോഴും ശാഠ്യം പിടിക്കുമായിരുന്നു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞ് അവരുടെ കഴുത്ത് ഉറച്ച ശേഷം മാത്രമാണ് അമ്മ അവരെ എന്റെ മടിയില്‍ കിടത്തി തന്നത്.
മൂന്ന് വയസ്സ് വരെ രാകേഷ് അമ്മയെ വിട്ട് ആരോടും പോവില്ലായിരുന്നു. എന്റെ മടിയില്‍ കിടത്തിയ നിമിഷം തന്നെ അവന്‍ കരയാന്‍ തുടങ്ങും, അതുകൊണ്ട് അവനെ ഞാൻ എടുക്കില്ല.
പക്ഷേ നെഷിധ അങ്ങനെയല്ല.
💬 Comments
View all comments