0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 7.4K

‘വിക്രം മോനെ, അവർ ചോദിക്കുമ്പോളെല്ലാം നി ഇങ്ങനെ കാശും കൊടുത്തു കൊണ്ടിരുന്നാ ഈ രണ്ട് കഴുതകളും വഷളായി പോകും. അല്ലേലും അവർ ചോദിക്കാതെ തന്നെ ഇടയ്ക്കിടെ അവരുടെ അക്കൗണ്ടിലേക്ക് നീ കാശ് അയച്ചു കൊടുക്കുന്ന നിന്നേയാ പറയേണ്ടത്….!’ അമ്മ കപടദേഷ്യത്തിൽ പറഞ്ഞു.

‘അമ്മയും ഇടയ്ക്കിടെ അവര്‍ക്ക് കാശു കൊടുക്കുന്നത് ഞാനും അറിയുന്നുണ്ട്.’ ഞാൻ ചിരിച്ചു.

‘ആവശ്യത്തിന് മാത്രമല്ലേ അവര്‍ക്കു ഞാൻ കാശു കൊടുക്കുന്നത്…. നി അങ്ങനെയാണോ ചെയ്യുന്നേ? അവരെ നീ വഷളാ—'

‘ മതി മതി… അമ്മ ഓരോന്ന് പറഞ്ഞ്‌ എന്റെ ഏട്ടന്‍റെ നല്ല സ്വഭാവം മാറ്റാൻ നോക്കണ്ട…., മൊബൈൽ ഇങ്ങ് തന്നെ.’

അമ്മയുടെ കൈയിൽ നിന്നും നെഷിധ മൊബൈൽ പറിച്ചെടുത്തു കൊണ്ട് ചിരിച്ചു.

‘അമ്മ പറയുന്നതൊന്നും എന്റെ ഏട്ടന്‍ കേള്‍ക്കരുതെ. അമ്മയ്ക്ക് ഇപ്പോ കുശുമ്പും പരദൂഷണവും ഇച്ചിരി കൂടുതല—' അതും പറഞ്ഞ്‌ അവൾ അമ്മയെ ഇട കണ്ണിലൂടെ നോക്കി.

‘ ഡീ…..! നിന്നെ ഞാൻ….. ങ്ഹാ.’ അമ്മ ചിരിച്ചുകൊണ്ട് കൈ ഓങ്ങിയതും അവൾ ഓടി ദൂരെ പോയി നിന്നിട്ട് ചിരിച്ചു.  അതുകണ്ട് ഞാനും ചിരിച്ചു.

അന്നേരം രാകേഷ് നെഷിധയ്ക്ക് പിന്നില്‍ വന്നു നിന്നിട്ട് ചോദിച്ചു, ’നാളെ ഏട്ടന്‍ ഞങ്ങടെ അക്കൌണ്ടിൽ കുറച്ച് പണം ഇട്ടു തരാമോ?’ സങ്കടം അഭിനയിച്ചു കൊണ്ട്‌ അവന്‍ തുടർന്നു, ‘ഈ പിശുക്കി അമ്മ തന്ന പണം ഒന്നിനും തികയില്ല, രണ്ട് ദിവസത്തില്‍ ഞങ്ങൾ തെണ്ടി തിരിയും, സംശയമില്ല.’

‘എന്നെയും മറക്കല്ലേ, ഏട്ടാ….’  നെഷിധയും വിളിച്ചുകൂവി.

‘ശരി, ഞാൻ അയച്ചുതരാം.’ ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.

‘അയ്യോ, ഇങ്ങനെ വിളിച്ചു കൂവല്ലെ കുട്ടികളെ! എന്റെ

💬 Comments

View all comments