0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 7.5K

മറിയ കണ്ടിട്ടുണ്ട്.

പക്ഷേ പ്രഷോബ് ചേട്ടനെ അവള്‍ക്ക് ഇഷ്ടമായില്ല എന്ന് അടുത്ത ദിവസം ഓഫീസില്‍ വച്ച് മറിയ പറഞ്ഞു.

കാരണം ചോദിച്ചതിന്,

“കുടിച്ചു മുഖം വീര്‍ത്ത് കണ്ണുകള്‍ ചുവന്ന, വായിൽ നിന്ന് സിഗരറ്റും പിന്നേ പാക്ക് ഐറ്റംസിന്റെ സ്മെൽ മാത്രം വരുന്ന അയാളെ എനിക്ക് ഇഷ്ടപ്പെട്ടില്ല.” എന്നായിരുന്നു മറുപടി.

അവസാനം അഞ്ചന ചേച്ചിയെ കുറിച്ച് ഞാൻ അവളോട് വിശദമായി പറഞ്ഞു. എന്റെ മനസ്സും ഞാൻ തുറന്നു. എന്തായാലും എനിക്ക് പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞിട്ട് എനിക്ക് വട്ടാണെന്ന് മറിയ പ്രഖ്യാപിച്ചു.

“വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞിട്ടും അവളെ നി സ്നേഹിക്കുന്നത് തെറ്റാണ്‌, വിക്രം!”

ഞാൻ അവളെ തുറിച്ചുനോക്കി. അതിനു ശേഷം അവളോട് മിണ്ടാതെ ഞാൻ മുഖം വീർപ്പിച്ചിരുന്നു.

എന്നെ സമാധാനിപ്പിക്കാനായി മറിയ എന്തൊക്കയോ പറഞ്ഞിട്ടും ഞാൻ അവളോട്‌ മിണ്ടിയില്ല.

അവസാനം അവളെ ഓഫീസിൽ ഇറക്കി വിട്ടിട്ട് എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു.

പോകുന്ന വഴിക്ക് ഒരു സിം കാർഡ് വാങ്ങി.

നാലാം ഫ്ലോറിൽ ലിഫ്റ്റ് തുറന്നതും ഞാൻ പുറത്തിറങ്ങി, അപ്പോ ഞങ്ങളുടെ 2 ഫ്ലാറ്റിന്‍റെ ഇടയിലുള്ള ആ സ്പേസിൽ അഞ്ചന ചേച്ചി തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത്.

ലിഫ്റ്റ് ഓപ്പണായി ആരോ ഇറങ്ങിയത് കേട്ട് അഞ്ചന ചേച്ചി നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി.

പ്രതീക്ഷിക്കാതെ പരസ്പരം കണ്ടതും ഞങ്ങൾ നാലഞ്ച്‌ സെക്കന്‍ഡ് സ്തംഭിച്ചു നിന്നു.

അവസാനം എന്റെ കണ്ണുകൾ അവളെ ഉഴിഞ്ഞു.

ചുവന്ന ടോപ്പും വെളുത്ത പല്ലാസൊവും ആയിരുന്നു വേഷം. പൊട്ട് വച്ചിട്ടില്ല. കാതില്‍ ഭംഗിയുള്ള കമ്മൽ ചേച്ചിക്ക് ചന്തം കൂട്ടി, കഴുത്തിൽ താലി മാല

💬 Comments

View all comments