Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]
മാത്രം. ഇടത് കയ്യില്‍ രണ്ട് സ്വര്‍ണ്ണ വളയും, വലതു കൈയിൽ സില്‍വര്‍ വച്ചും. കാലിന് സ്വര്‍ണ്ണ കൊലുസ്സുകൾ ഭംഗിയേകി, പിന്നെ വലത് കൈയിൽ ചേച്ചിയുടെ മൊബൈലും പിടിച്ചു കൊണ്ട് നിന്നു.
അവസാനം അഞ്ചന ചേച്ചിയുടെ മുഖത്തേക്ക്. ഞാൻ നോക്കി. ചേച്ചി എന്നെതന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.
“എന്നെ സ്കാന്‍ ചെയ്തു കഴിഞ്ഞോ, വിക്രം?” നടന്ന് എനിക്കടുത്ത് വന്ന് നിന്നിട്ട് ചേച്ചി തമാശ മട്ടില്‍ ചോദിച്ചു.
ഇപ്പോഴും ഞാൻ സ്വപ്നത്തില്‍ ആണെന്ന് തോന്നി. ചേച്ചിയുടെ കവിളിൽ എന്റെ വിരൽ കൊണ്ട് മെല്ലെ ഞാൻ കുത്തി നോക്കി.
ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.
“ചേച്ചി പുറത്തെന്തിനാ നില്‍ക്കുന്നേ?”
എന്റെ ചോദ്യം കേട്ട് ചേച്ചി ചിരി നിർത്തി. മുഖത്ത് അല്‍പ്പം ദേഷ്യം പടരുന്നത് ഞാൻ കണ്ടു. ഞാൻ ചേച്ചിയെ തന്നെ നോക്കുന്നത് കണ്ടിട്ട് അവള്‍ പെട്ടന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ചേച്ചിയുടെ ഫ്ലാറ്റ് നോക്കി ഞാൻ ചോദിച്ചു, “ഉള്ളില്‍ കേറിയാലോ?”
പക്ഷേ എന്റെ ചോദ്യം കേട്ട് ചേച്ചിയുടെ മുഖം വിളറിയതും എനിക്ക് കാര്യം മനസിലായി.
ആ ഫ്ലാറ്റിലെ മദ്യം, സിഗരറ്റ്, പുകയില പോലെയുള്ള സാധനങ്ങളുടെ നാറ്റം അസഹനീയമാണ്. ചേച്ചിയുടെ അവസ്ഥ ഓര്‍ത്ത് എനിക്ക് പാവം തോന്നി.
“ആ ദുര്‍ഗന്ധം സഹിച്ച് അവിടെ ഉറങ്ങിയ ചേച്ചിയെ സമ്മതിക്കണം!” ഞാൻ കളിയാക്കിയതും ചേച്ചി ചിരിച്ചു.
“നിന്റെ ഫ്ലാറ്റും അതുപോലെ ആയിരിക്കും,” ചേച്ചിയും എന്നെ കളിയാക്കും പോലെ പറഞ്ഞു. “എന്തായാലും ഫ്ലാറ്റ് തുറക്ക് ഞാനൊന്ന് കാണട്ടെ.”
“എന്‍റേത് സ്വര്‍ഗമ ചേച്ചി, സ്വര്‍ഗ്ഗം. ഒട്ടും ആമാന്തിക്കാതെ ആ സ്വര്‍ഗ കവാടം ഈ മാലാഖയ്ക്ക് വേണ്ടി ഇപ്പോൾ
💬 Comments
View all comments