0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 7.5K

തന്നെ ഞാൻ തുറക്കാം, വലത് ചിറക് വച്ച് തന്നെ പറന്ന് കേറിക്കൊ.”

അത്യുല്‍സാഹത്തോടെ പറഞ്ഞിട്ട് എന്റെ ഫ്ലാറ്റ് ഞാൻ തുറന്നു. ശേഷം ചേച്ചിക്ക് വേണ്ടി വാതിൽ ഞാൻ തുറന്നു പിടിച്ചു.

ചേച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപാട്‌ നേരം ചിരിച്ച ശേഷം ചേച്ചി നിര്‍ത്തി. പക്ഷേ ഉടൻ തന്നെ സ്വന്തം നെഞ്ചില്‍ മെല്ലെ അമർത്തി, അല്‍പ്പം കുനിഞ്ഞ് കൊണ്ട്‌ പിന്നെയും ചിരിച്ചു. അവസാനം ചിരി നിർത്തി ചേച്ചി നിവര്‍ന്ന് നിന്നിട്ട് എന്നെ നോക്കി.

“എന്റെ വിക്രം, നിന്നോട് സംസാരിക്കുന്നത് എനിക്ക് എത്ര ഇഷ്ടമാണെന്ന് നിനക്ക് അറിയാമോ. എപ്പോഴും നീയെന്നെ ആഹ്ലാദിത യാക്കാറുണ്ട്.” ചേച്ചിയുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.

എന്നോട് സംസാരിക്കുന്നത് ഇഷ്ട്ടമാണെന്ന് കേട്ടപ്പോ തന്നെ എന്റെ മനസ്സ് തുള്ളിച്ചാടി.

ഒടുവില്‍ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം ചേച്ചി അകത്ത് കേറി. ഹാളില്‍ നിന്നുകൊണ്ട് ചേച്ചി നാലുപാടും നോക്കി. പെട്ടന്ന് അഞ്ചന ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു. അവള്‍ ശ്വാസം വലിച്ചെടുത്തു കൊണ്ട്‌ എന്നെ നോക്കി.

“ഇവിടെ നല്ല സുഗന്ധമുണ്ടല്ലോ, വിക്രം. ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല.” ചേച്ചി ദീര്‍ഘമായി ശ്വാസം എടുത്തു കൊണ്ട്‌ പുകഴ്ത്തിയതും ഞാൻ സന്തോഷിച്ചു.

“അത് എയര്‍ ഫ്രെഷ്നർ ആണ്‌ ചേച്ചി. കൂടാതെ ചന്ദനത്തിരിയും ഞാൻ കത്തിച്ചു വയ്ക്കാറുണ്ട്.” അത്രയും പറഞ്ഞിട്ട് ഞാൻ ചോദിച്ചു, “പിന്നേ രാവിലത്തെ മസാല ദോശ എങ്ങനെ ഉണ്ടായിരുന്നു?”

“അത്… ഞാ.. ഞാൻ കഴിച്ചില്ല, വിക്രം.”

ഉടനെ എന്റെ മുഖം വാടുന്നത് കണ്ടിട്ട് ചേച്ചി പെട്ടന്ന് പറഞ്ഞു, “അവിടെ വച്ച് എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല, വിക്രം. അവിടത്തെ അന്തരീക്ഷം കാരണം എനിക്ക് ഛർദ്ദൽ വന്നു.

💬 Comments

View all comments