Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]
കമ്പനി സ്റ്റാഫ്സിനെയും ശേഷം കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ക്ലയന്‍റ്സിനേയും അച്ഛൻ എനിക്ക് ഇൻറ്റ്റഡൂസ് ചെയ്തും തന്നു. കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തന്നിട്ട് എന്നെ കൊണ്ട് ഓരോന്നും നടത്തിച്ചു.
മൂന്ന് മാസം കഴിഞ്ഞതും, പിന്നെയും മൂന്ന് മാസത്തെ വിസിറ്റ് വിസ തന്നെയാണ് എടുത്തത്.
അങ്ങനെ രണ്ടാമത്തെ വിസിറ്റ് വിസ കഴിയും മുൻപ് എന്റെ വിസ പ്രോസസും കമ്പനി ലൈസന്‍സ് എന്റെ പേരിലേക്ക് മാറ്റുന്നതും എല്ലാം ദ്രുതഗതിയില്‍ നടത്തി അച്ഛൻ പൂര്‍ത്തിയാക്കി.
അച്ഛന്‍റെ വിസ ക്യാൻസലായി. പിന്നെ മൂന്ന് മാസത്തെ വിസിറ്റ് വിസ എടുത്തിരുന്നു.
അതിനുശേഷം മാത്രമാണ് അച്ഛന്‍റെ മുഖത്ത് ആശ്വാസവും സമാധാനവും ഞാൻ കണ്ടത്.
എല്ലാം എന്റെ പേരിലേക്ക് മാറ്റി രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഞാൻ ദുബായില്‍ വന്ന ശേഷം ആദ്യമായി അച്ഛൻ എന്നെ അടുത്തുള്ള പാർക്കിലേക്ക് കൂട്ടിക്കൊണ്ടു പോയി. പക്ഷേ ഒറ്റയ്ക്ക് ഞാൻ പലവട്ടം ആ പാർക്കിൽ പോയിട്ടുണ്ടായിരുന്നു.
അവിടെ വച്ച് അച്ഛൻ എന്നോട് ഗൌരവത്തോടെ പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്—,
“ഈ കമ്പനിയെ നി നല്ല നിലയില്‍ നടത്തി കൊണ്ടു പോകുമെന്ന വിശ്വാസവും എനിക്കുണ്ട്, വിക്രം. പക്ഷേ നമ്മുടെ കൈയിലിരിപ്പ് പോലെയായിരിക്കും നമ്മൾ ഉയരത്തിൽ എത്തുന്നതും, നശിക്കുന്നതും എന്ന് മറക്കരുത്. അതുമാത്രം എപ്പോഴും നീ മനസ്സിൽ വയ്ക്കണം, മോനേ.”
അച്ഛന്‍റെ ഉപദേശം കേട്ടിട്ട് ഞാനും ഗൌരവത്തോടെ അന്ന് തലയാട്ടി.
അച്ഛൻ ഗൗരവത്തിൽ തന്നെ തുടർന്നു —,
“നിന്റെ ഇഷ്ട്ടം എന്തായിരുന്നു എന്ന് അറിയാമായിരുന്നിട്ടും നിന്റെ ഇഷ്ടത്തിന് എതിരായി ഇതെല്ലാം ഞാൻ നിന്നെ ഏല്‍പ്പിച്ചതിന് എന്നോട് ക്ഷമിക്കണം, വിക്രം. എതിര് പറയാതെ എന്റെ ഇഷ്ടത്തിന് നി സ്വയം വഴങ്ങിയതിന് എനിക്ക് നിന്നോട് അഭിമാനം മാത്രമേയുള്ളു.” അച്ഛൻ അഭിമാനത്തോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
ഒന്ന് പുഞ്ചിരിച്ച ശേഷം അച്ഛന്‍റെ കണ്ണില്‍ നിന്ന് നോട്ടം മാറ്റിയ ഞാൻ കുറച്ച് മാറി വട്ടത്തില്‍ ചുറ്റിയിരുന്ന് സംസാരിച്ച് ചിരിക്കുന്ന ആ ഫാമിലിയെ അസൂയയോടെ നോക്കി. രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞ് മോള് വലിയ പന്തിന്‍റെ മുകളില്‍ കമിഴ്ന്ന് കിടന്ന് ചിരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.
“ഇനി രണ്ടര മാസത്തെ കലാവതിയെ എന്റെ വിസയ്ക്കുള്ളു,
💬 Comments
View all comments