Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
തരാം.’ ചേട്ടൻ ആവശ്യപ്പെട്ടു.
ഞാനുമായുള്ള കാശിടപാടുകളിൽ ചേട്ടൻ കോട്ടം വരുത്തിയിട്ടില്ല. അതുകൊണ്ട് അയാൾ എപ്പോൾ കാശ് ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നു.
‘ഞാൻ തരാം ചേട്ടാ. ഈ കാശ് ചേച്ചിയുടെ കൈയിൽ കൊടുത്താൽ മതിയോ?’
‘വേണ്ട, അതുവേണ്ട. ഓഫീസിൽ രണ്ടുപേര്‍ക്ക് കടം വീട്ടണം.’ അല്‍പ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ തുടർന്നു, ‘പിന്നേ എനിക്ക് തരുന്നത് കൂടാതെ അഞ്ചനയ്ക്ക് ഒരു 2000 ദിർഹംസ് കൊടുക്കാൻ പറ്റുമോ?’
എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ നിയന്ത്രിച്ചു. മാസം 11,500 ദിർഹംസ് സാലറി കൂടാതെ 1500 റൂമിന്, 1000 ഫുഡിന്, 1500 ട്രാവല്‍ എക്സ്പെൻസ്, 500 ഫോൺ കോൾ എക്സ്പെൻസ് അടക്കം 16,000 സാലറിയാണ് അയാളുടെ കമ്പനി കൊടുക്കുന്നത്. വെറും ഇരുപതിനായിരം രൂപ മാത്രം അഞ്ചന ചേച്ചിക്ക് അയച്ചു കൊടുത്തിട്ട് ബാക്കി എല്ലാം ഇവിടെ വെള്ളം പോലെ ചിലവാക്കി കളയുന്നതിനെ ഓർത്താണ് എനിക്ക് ദേഷ്യം വന്നത്.
‘ഞാൻ കൊടുക്കാം ചേട്ടാ.’ ദേഷ്യമടക്കി ഞാൻ അതിനും സമ്മതിച്ചു.
‘ഓക്കേ ഡാ, താങ്ക്സ്. എന്റെ കാശ് ഇവിടെയുള്ള എന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്താൽ മതി.’ അയാൾ ധൃതിയില്‍ പറഞ്ഞു. ‘പിന്നേ, നി ഇപ്പൊ എവിടെയാ, വിക്രം?’
‘നമ്മുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ടിട്ടതും നിങ്ങൾ എന്നെ വിളിച്ചു.’
‘അടിപൊളി, അപ്പോ അഞ്ചനയെ നി താഴെ വിളിക്ക്.’
‘ചേച്ചിക്ക് സിം കൊടുത്തു എന്നല്ലാതെ ചേച്ചിയുടെ നമ്പര്‍ ഞാൻ വാങ്ങിയിരുന്നില്ല. അതുകൊണ്ട് ചേട്ടൻ തന്നെ ചേച്ചിയോട് പറയ്.’
‘ഓ, എന്ന ശരി, അവിടെതന്നെ വെയിറ്റ് ചെയ്യ്, അഞ്ചനയെ ഞാൻ താഴേ വരാൻ പറയാം.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ടാക്കി.
വാട്സാപ്പിൽ മെസേജ് അയച്ച് ചേച്ചിയോട് താഴെ വരാൻ എനിക്ക് പറയാമായിരുന്നു, പക്ഷേ എന്റെ മെസേജ് അവൾ നോക്കില്ലെന്ന് ഞാൻ കരുതിയത് കൊണ്ടാണ് ചേട്ടനോട് തന്നെ വിളിക്കാൻ പറഞ്ഞത്.
എന്റെ നെറ്റി ഉഴിഞ്ഞ ശേഷം ബിൽഡിംഗ് എന്‍ട്രന്‍സിന് മുന്നില്‍ എന്റെ കാർ ഞാൻ കൊണ്ടിട്ടു.
പത്ത് മിനിറ്റിൽ അഞ്ചന ചേച്ചി താഴെ വന്നതും അവള്‍ക്ക് കാണാന്‍ കഴിഞ്ഞത് എന്റെ കാറിന്റെ സൈഡ് വ്യൂ ആയിരുന്നു. വിൻറ്റോ ഗ്ലാസ്സിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നത്
💬 Comments
View all comments