Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
ഇല്ലാതെ ഇങ്ങനെ പബ്ലികിൽ ഉറങ്ങിയതിന്.
വേഗം എഴുനേറ്റ് അയാളുടെ വലത് കൈ എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ച് നന്ദി പറഞ്ഞിട്ട് അയാളുടെ കൈ വിട്ടതും ഒരു പുഞ്ചിരിയോടെ അയാൾ നടന്നു നീങ്ങി. താഴെ കിടക്കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാനും നടന്നു.
സമയമറിയാൻ മൊബൈലില്‍ നോക്കി. അപ്പോഴാണ് 21 മിസ്ഡ് കോളും കുറെ മെസേജും കണ്ടത്.
അതിൽ 15 കോൾ പ്രഷോബ് ചേട്ടന്‍റെ ആയിരുന്നു. ബാക്കി അഞ്ചന ചേച്ചിയുടെ.
മെസേജ് അത്രയും എന്റെ അനുജത്തിയിൽ നിന്നായിരുന്നു. ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ കടന്നുകൂടി.
കുറെ സോറിയും, നാളെ രാവിലെ എങ്ങനെയും കോൾ ചെയ്യണമെന്നും പറഞ്ഞുള്ള അവളുടെ മെസേജായിരുന്നു.
നടക്കുന്നതിനിടയില്‍ അഞ്ചന ചേച്ചിയുടെ നമ്പര്‍ ഞാൻ സേവ് ചെയ്തു.
ഫ്ലാറ്റിൽ എത്തി ഡോറിന്റെ ലോക് തുറന്ന് വാതിലിനെ തള്ളി തുറന്നതും പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റ് തുറന്ന് പുറത്തിറങ്ങി വന്നു.
ഇവർ ഉറങ്ങിയില്ലേ?
“നീ എവിടെയായിരുന്നു, വിക്രം?” അല്‍പ്പം കടുപ്പിച്ച് ചേട്ടൻ ചോദിച്ചു. മദ്യവും സിഗരറ്റ് നാറ്റവും അയാളുടെ വായിൽ നിന്നു വന്നു. അഞ്ച് ദിവസം വിയര്‍പ്പിൽ കുളിച്ചത് പോലുള്ള നാറ്റം അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിച്ചു, പോരാത്തതിന് ഛർദ്ദലിന്റെ ദുര്‍ഗന്ധവും.
മൂക്ക് പൊത്തി പിടിക്കാന്‍ തോന്നിയെങ്കിലും ഞാൻ ചെയ്തില്ല.
അഞ്ചന ചേച്ചി എന്നെ വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യ ഭാവം നിറഞ്ഞു.
പൊതുവെ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് വൈകുന്ന കാര്യം പറയാറാണ് പതിവ്. കൂടാതെ അയാൾ പാതിരാത്രി വിളിച്ചാലും ആ കോൾ ഞാൻ എടുക്കുമായിരുന്നു. അതുകൊണ്ട് ഞാൻ കോൾ എടുക്കാതെ വന്നപ്പോൾ അയാൾ ഭയന്നിട്ടുണ്ടാവും.
“പാർക്കിൽ കിടന്നുറങ്ങി പോയി പ്രഷോബ് ചേട്ടാ. ഫോൺ റിംഗ് ആയതും കേട്ടില്ല, അതാ എടുക്കാത്തത്, സോറി.”
“നീ എന്തിനാ പുറത്ത് നിന്ന് ഫുഡ് കഴിച്ചത്, നിനക്കും ചേര്‍ത്തല്ലേ അഞ്ചന ഭക്ഷണം ഉണ്ടാക്കിയത്?” അയാളുടെ ഗൗരവത്തോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു.
“ഒന്നുകില്‍ ഞാൻ വീട്ടില്‍ ഉണ്ടാക്കും അല്ലെങ്കിൽ പുറത്തു നിന്ന് കഴിക്കും, അതുതന്നെയല്ലെ ഇത്ര നാളും ഞാൻ ചെയ്തത്?” അല്‍പ്പം ദേഷ്യത്തില്‍
💬 Comments
View all comments