0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 3028

എനിക്ക് അസൂയ തോന്നുന്നു, വിക്രം.”

അഞ്ചന ചേച്ചിക്ക് കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ വിഷമം കാരണമായിരിക്കും ഈ അസൂയ. അതുകൊണ്ട്‌ ഒരു പ്രതിവിധി പറഞ്ഞു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

“ചേച്ചി വിഷമിക്കേണ്ട. വേണമെങ്കിൽ രാകേഷിനെ ചേച്ചിയുടെ സഹോദരനായി ദത്തെടുത്തോ.”

“എനിക്ക് നിന്നെ മതിയെങ്കിലോ?” ഒരു കുസൃതി ചിരിയോടെ ചേച്ചി ചോദിച്ചു.

എന്നെ മതിയെങ്കില്‍ ഞാൻ ചേച്ചിയുടെതാണ്, പക്ഷേ ഒരു സഹോദരനായല്ല. എന്റെ മനസ്സിൽ ഞാൻ പറഞ്ഞു.

“എന്തിനാ, ചേച്ചിക്ക് എന്നെ ഉപദ്രവിക്കാനാണോ?” ഭയം അഭിനയിച്ച് ഞാൻ ചോദിച്ചു.

“പോടാ, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല.” അല്‍പ്പം ജാള്യതയോടെ ചേച്ചി  പറഞ്ഞു. “ഇതുവരെ ആരെയും ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല, വിക്രം പക്ഷേ നിന്നോട് എനിക്ക് എന്തോ ഒരുപാട്‌ — എന്താ പറയുക? ഒരുപാട്‌……!”

“പ്രണയം.” വാക്കുകൾ കിട്ടാതെ തപ്പുന്ന ചേച്ചിക്ക് വേണ്ടി ഞാൻ പൂരിപ്പിച്ചു.

ഉടനെ ചേച്ചി എന്നെ ദയനീയമായി നോക്കി. “ദേ വിക്രം, നിന്നെ ഞാൻ കൊല്ലും കേട്ടോ!” ഞാൻ നന്നാവില്ല എന്നപോലെ ചേച്ചി തലയാട്ടി. “നിന്നോട് ഒരുപാട്‌ സ്വാതന്ത്ര്യം, ഫ്രണ്ട്ഷിപ്പ്, നിന്നോട് ഫ്രീയായി സംസാരിക്കാനും പെരുമാറാനും കഴിയുന്നു – എന്നൊക്കെയാ ഞാൻ പറയാൻ ഉദ്ദേശിച്ചത്.” അത്രയും പറഞ്ഞിട്ട് വാശി പിടിക്കും കുഞ്ഞുങ്ങളെ പോലെ ചേച്ചി ചുണ്ട് കുർപ്പിച്ചു.

ചുണ്ട് കൂർപ്പിച്ചതും, ഒരു നിഷ്കളങ്ക ഭാവം ചേച്ചിയുടെ ആ മുഖത്തെ ആവരണം ചെയ്തു. കണ്ണുകളില്‍, ലോകമാകെ സ്വതന്ത്രമായി പറന്നു നടക്കുന്ന ഭാവവും, പിന്നെ എന്നോടുള്ള വിശ്വാസവും ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു. ചുണ്ടിലൊരു മന്ദഹാസവും.

ഇതൊക്കെ കണ്ടതും, ചേച്ചിയെ മറക്കാൻ ശ്രമിക്കാം എന്ന് ഞാനെടുത്ത എന്റെ തീരുമാനത്തെ തകർത്തെറിഞ്ഞ് കൊണ്ട്‌ അവളോടുള്ള എന്റെ പ്രണയം ആളികത്തി. ഒപ്പം ഒരു നൊമ്പരവും എന്റെ ഉള്ളില്‍ നിറഞ്ഞു.

ഉടനെ പ്രഷോബ് ചേട്ടനോട് അസൂയയും, അഞ്ചന ചേച്ചിയുടെ മേല്‍ ഒരു അധീനതയും എന്റെ മനസ്സിന്റെ മൂലയില്‍ ജനിച്ചു.

എല്ലാറ്റിനുമുപരിയായി ചേച്ചിയെ ചേര്‍ത്ത് പിടിച്ച് ചേച്ചിയുടെ നെറുകയിലും കവിളിലും ഉമ്മ കൊടുക്കാന്‍ എന്റെ ചുണ്ടുകള്‍ വെമ്പി.

പക്ഷേ എന്റെ എല്ലാ വികാരത്തിനും ചിന്തകൾക്കും വിരാമം ഇട്ടുകൊണ്ട്‌ ചേച്ചിയുടെ ശബ്ദം എന്നെ ഉണര്‍ത്തി.

“ശരി വാ, നമുക്ക് കഴിക്കാം,

💬 Comments

View all comments