0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 5.4K

എന്റെ നെഷിധ ഒരിക്കലും എന്നെ ശാരീരികമായി വേദനിപ്പിച്ചിട്ടില്ല – വേദനിപ്പിക്കുകയുമില്ല. ചേച്ചി ചെയ്തത് പോലെ ആരെയും ദേഹോപദ്രവം ചെയ്യുന്നത് അവള്‍ക്ക് ഇഷ്ട്ടവുമല്ല. അത് കൂടാതെ നെഷിധ എന്റെ അനുജത്തി ആണ്‌, അവളെന്റെ മടിയില്‍ ഇരുന്നാലും, എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അടുത്ത് കിടന്നാലും എനിക്ക് കാമം തോന്നില്ല. പക്ഷേ അഞ്ചന ചേച്ചി എന്റെ സഹോദരി ഒന്നുമല്ല.”

എന്റെ മറുപടി കേട്ടിട്ട് കുറച് നേരം ചേച്ചി ചൂളി നിന്നു.

“അപ്പോ ഇന്നലെ നി എന്നോട്, അതും വിവാഹം കഴിഞ്ഞ എന്നോട്, നീ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നി വാദിക്കുകയാണോ? വിവാഹം കഴിഞ്ഞ സ്ത്രീകളെ സഹോദരിയായി തന്നെ കരുതണം എന്നറിയില്ല നിനക്ക്?” കടുപ്പിച്ച് തന്നെ അവള്‍ ചോദിച്ചു.

ചാട്ടവാർ കൊണ്ടെന്നെ പ്രഹരിച്ചത് പോലെയാണ്‌ ആ ചോദ്യം എന്റെ ഹൃദയത്തിൽ തറച്ചത്. ഉത്തരംമുട്ടി തല കുനിച്ച് നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

അവൾ ചോദിച്ചതിൽ തെറ്റില്ല. പക്ഷേ ആരേ സ്നേഹിക്കണം.. എപ്പോ സ്നേഹിക്കണം എന്നൊക്കെ ആര്‍ക്കാ തീരുമാനിക്കാന്‍ കഴിയുക?

കഴിയുമെങ്കില്‍, എങ്ങനെയെങ്കിലും അഞ്ചന ചേച്ചിയെ എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു.

“സോറി വിക്രം!” ചേച്ചി പെട്ടന്ന് എന്നോട് ക്ഷമ ചോദിച്ചു.

“ഏഹ്?? സോറിയോ!?” ആശ്ചര്യത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു, “എന്തിന്?”

ഉടനെ ഗൗരവപൂര്‍വ്വം എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു, “ഇന്നലെ നി എന്നോട് പുലമ്പിയ കാര്യങ്ങൾ, അതൊക്കെ നിന്റെ പ്രായത്തില്‍ സ്വാഭാവികമാണ്, വിക്രം. ആ പറഞ്ഞതൊക്കെ ചിലപ്പോ നി തമാശയായി പറഞ്ഞതാവാം — ചിലപ്പോ കാര്യവുമാവാം. അത് എന്തുതന്നെയായാലും നിന്റെ പക്വത മെച്ചപ്പെടുമ്പൊ നിന്റെ ഈ  ദുർചിന്തകളൊക്കെ മാറിക്കോളും.”

💬 Comments

View all comments