0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 2974

മാമ ജോലിക്കാരോടായി പറഞ്ഞു, “അതല്ലേ നോക്കിയത്, വിക്രം ഞമ്മട ചെക്കനല്ലേ, ഞമ്മളോട് പറഞ്ഞിട്ടേ ഓൻ നിക്കാഹ് കഴിക്കു.”

അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചിലരൊക്കെ അതുകേട്ട് പുഞ്ചിരിച്ചു.

“എന്ന നിങ്ങൾ ഫാമിലി റൂമിൽ പോയിരിക്കീൻ, ഓടർ എടുക്കാന്‍ മുസ്തഫ വെരും.”

ഫാമിലി റൂമിൽ കൊണ്ട് പോയാല്‍ അതിന്‍റെ പേരില്‍ ചേച്ചിക്ക് എന്നോട് ദേഷ്യം കൂടുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട്‌ ചേച്ചിയെ ഞാൻ ചോദ്യ ഭാവത്തില്‍ നോക്കി. പക്ഷെ ചേച്ചി എന്നെ നോക്കുക പോലും ചെയ്തില്ല.

എനിക്കാണെങ്കിൽ ശരിക്കും സങ്കടം തോന്നി.

ബഷീര്‍ മാമാ എന്റെ അച്ഛന്‍റെ നല്ല സുഹൃത്തായിരുന്നു. മാമാ ശെരിക്കും എന്നെ ഒരു കുടുംബ അംഗമായാണ് കണ്ടിരുന്നത്.

തുടക്കം തൊട്ടെ ചേച്ചിയുടെ എന്നോടുള്ള പെരുമാറ്റത്തെ ബഷീര്‍ മാമാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും ചേച്ചിയും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി എന്നതിൽ സംശയമില്ല. പക്ഷേ മാമ ഒന്നും തന്നെ ചോദിച്ചില്ല.

“ഉം, ചെല്ല് ചെല്ല്.” ബഷീര്‍ മാമാ തിരക്ക് കൂട്ടി. നിവൃത്തിയില്ലാതെ ഞാൻ ഫാമിലി റൂമിലേക്ക് നടന്നു. ഭാഗ്യത്തിന്‌ അഞ്ചന ചേച്ചിയും പിന്നാലെ വന്നു.

കഴിക്കാൻ ചേച്ചി ഊണ് പറഞ്ഞു. ഞാനും ചേച്ചിയെ പോലെ ഊണ് പറഞ്ഞു.

മുസ്തഫ കാക്ക പോയശേഷം മുഖം വീർപ്പിച്ച് കൊണ്ട്‌ ചേച്ചി എന്നെ നോക്കി. “നിന്റെ മനസ്സിൽ ഇങ്ങനത്തെ ചിന്തകള്‍ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല, വിക്രം. ഇങ്ങനത്തെ ഒരു അലവലാതിയെ എന്റെ മിത്രമായി കരുതിയതിൽ ഞാൻ ലജ്ജിക്കുന്നു. നിന്റെ മുഖത്ത് നോക്കാൻ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.”

അതുകേട്ട് എന്റെ കണ്ണില്‍ കനൽ വീണത് പോലെ നീറി. എന്റെ ഹൃദയം പൊട്ടി നുറുങ്ങി. നെഞ്ച് ആളിക്കത്തി. എന്റെ ദുഷ്ട നാവിനെ പിഴുതെടുക്കാൻ തോന്നി.

എന്തൊരു ചെറ്റയാണ് ഞാൻ, ഉള്ളില്‍ ഞാൻ കരഞ്ഞു. ഒറ്റ നിമിഷം കൊണ്ടല്ലേ എല്ലാം ഞാൻ തകർത്തത്.

എന്നെ അവൾ അലവലാതി എന്ന് പറഞ്ഞതില്‍ ദേഷ്യം തോന്നി, പക്ഷേ അങ്ങനെ പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളത്, ശെരിക്കും ഞാൻ അര്‍ഹിക്കുന്ന പദം തന്നെയ. തല ഉയർത്തി ചേച്ചിയെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.

ആ കണ്ണുകൾ വെറുപ്പോടെ എന്നില്‍ തുളച്ചു കേറുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ഓരോ സെക്കന്‍ഡും ഒരു മണിക്കൂര്‍ പോലെ തോന്നി. എഴുനേറ്റ് പോകാൻ വരെ എന്റെ മനസ്സ് കെഞ്ചി. പക്ഷേ ചേച്ചി ഇവിടെ പുതിയതാണ്, അങ്ങനെ വിട്ടിട്ട് പോകാൻ കഴിയില്ല.

ഒരു വര്‍ഷം കാത്തിരുന്നത് പോലെ തോന്നിയതും മുസ്തഫ കാക്കയും

💬 Comments

View all comments