0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 3072

“അത് സാരമില്ല, ഈ ഫ്ലോറിൽ നമുക്ക് ഫുഡ് ലഭിക്കും, അവർ തരും.”

അങ്ങനെ 148ആം ഫ്ലോറിൽ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും സ്നാക്സും അവർ തന്നത് ഞങ്ങൾ കഴിച്ചു.

പിന്നേ അവിടെയുള്ള ഒബ്സർവേഷൻ പ്ലാറ്റ്ഫോമിൽ വച്ചുള്ള ചേച്ചിയുടെ സന്തോഷം കണ്ടതും എന്റെ മനസ്സും ആഹ്ലാദിച്ചു. ചേച്ചിയുടെ സന്തോഷം എന്നെ ശെരിക്കും ഊര്‍ജ്ജപ്പെടുത്തി കൊണ്ടിരുന്നു.

അവിടെ വച്ച് ചേച്ചി മനസ്സ് തുറന്നു എന്നോട് സംസാരിച്ചു. ചേച്ചിയുടെ  സ്വന്തം ഇഷ്ട്ടങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, ഒക്കെ ചേച്ചി എന്നോട് പങ്കുവച്ചു.

ഒന്നും തടസപ്പെടുത്താതെ ഞാനും ചേച്ചി പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.

“ഇതുപോലെ എന്റെ മനസ്സ് ഞാൻ ആരോടും തുറന്നിട്ടില്ല, വിക്രം. കാരണം നി എന്റെ സ്പെഷ്യൽ ഫ്രണ്ട് ആണ്. അതുകൊണ്ടാണ് നിന്നോട് അത്രമാത്രം ഞാൻ ഫോണിലൂടെ സംസാരിച്ചിരുന്നതും, ഇപ്പോൾ നേരിട്ട് ഇത്രയധികം സംസാരിച്ചതും. ഞാൻ നിന്നെ അത്രയ്ക്ക് വിശ്വസിക്കുന്നു, വിക്രം.” ചേച്ചി ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചു.

“സ്പെഷ്യൽ എന്ന് പറഞ്ഞാൽ, എന്നോട് പ്രണയം തോന്നുന്ന സ്പെഷ്യൽ ആണോ?” ഞാൻ ആവേശത്തോടെ ചോദിച്ചതും ചേച്ചിയുടെ മുഖം വാടി.

“എനിക്ക് നിന്നോട് ഒരുപാട്‌ സ്നേഹമുണ്ട്, വിക്രം — പക്ഷേ അത് പ്രണയം അല്ല. അതുപോലെ നീയും അത്തരത്തില്‍ എന്നെ കാണരുത്.” എന്നെ നോക്കാതെ, താഴെ വ്യാപിച്ച് കിടക്കുന്ന ദുബായ് നഗരത്തെ നോക്കി കൊണ്ട്‌ ചേച്ചി തീര്‍ത്തു പറഞ്ഞു.

അത് കേട്ടതും എന്റെ പ്രതീക്ഷയും ആവേശവൂം ചത്തടങ്ങി. ഈ ഗ്ലാസ്സിലൊക്കെ ഒരു പോറലേൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ലെങ്കിലും, എങ്ങനെയെങ്കിലും അതൊക്കെ തകർത്തു കൊണ്ട്‌ താഴേക്ക് ചാടാൻ എനിക്ക് തോന്നി പോയി.

കരഞ്ഞു വിളിക്കുന്ന എന്റെ ഹൃദയത്തിന്‍റെ ശബ്ദം ചേച്ചിക്ക് കേട്ടത് പോലെ, പെട്ടന്നവൾ വിഷമിച്ച മുഖത്തോടെ തല തിരിച്ച് എന്റെ കണ്ണില്‍ നോട്ടം നട്ടു.

പക്ഷേ എന്റെ സ്വാര്‍ത്ഥ ചിന്തകൾ കാരണം ചേച്ചിയുടെ ഈ നല്ല ദിവസത്തെ ഞാൻ നശിപ്പിക്കില്ല.

ഉടനെ എല്ലാ വിഷമവും വേദനയും മറച്ചു കൊണ്ട്‌ ഞാൻ ഇളിച്ച് കാണിച്ചതും ചേച്ചിയും ചിരിച്ചു.

“ആദ്യം നല്ല ഫുഡ് വല്ലതും കഴിച്ചിട്ട് നമുക്ക് ദുബായ് മാളിലെ, അക്വേറിയം ആന്‍ഡ് അണ്ടർവാട്ടർ സൂ കാണാന്‍ പോയാലോ,

💬 Comments

View all comments