0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 2985

ഞാൻ പറഞ്ഞിരുന്നത് കൊണ്ട്‌ വണ്ടി പോയി.”

അവളെ ടാക്സി പിടിച്ചു പോകാൻ പറയാനായി എന്റെ വായ് ഞാൻ തുറന്നു, പക്ഷേ പറഞ്ഞില്ല. അത് ശരിയാവില്ല. അവളെ ഇൻസൾറ്റ് ചെയ്ത പോലെയാകും.

പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാൻ എഴുന്നേറ്റു. ഓഫീസ് പൂട്ടി ഞങ്ങൾ ഇറങ്ങി. ഓഫീസിൽ നിന്നും 20 മിനിറ്റ് ഓട്ടമേയുള്ളു മറിയയുടെ വില്ലയിലേക്ക്. ആ വില്ലയിൽ 3 വീടുകൾ ഉണ്ട്. ഒന്നില്‍ മറിയ താമസിക്കുന്നു. മറ്റ് രണ്ട് വീടുകളിലും ഏതോ രണ്ട് ഫാമിലി താമസിക്കുന്നുണ്ട്.

ഓരോ വീട്ടിലും രണ്ട് ചെറിയ റൂം, ഒരു കിച്ചൻ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെയാണുള്ളത്. എന്റെ സ്റ്റാഫ്സിന് റൂമിന്റെ വാടക ഞാൻ തന്നെയാണ് കൊടുത്ത് കൊണ്ടിരിക്കുന്നത്.

“ഇനി പറ, എന്താണ്‌ നിന്റെ പുതിയ പ്രശ്‌നം?” വണ്ടിയില്‍ കേറി സീറ്റ് ബെല്‍റ്റ്‌ ഇട്ട ശേഷം മറിയ ചോദിച്ചു.

“പുതിയ പ്രശ്‌നം അല്ല, മറിയ, പഴയ പ്രശ്നം തന്നെ.”

അവൾ മുഖം ചുളിച്ചു, “എന്ത് പ്രശ്നം?”

“മറിയ പറഞ്ഞതാണ് ശരി.”

“എന്താണ് ശരി?” ക്ഷമ നശിച്ചത് പോലെ മറിയ ചോദിച്ചു.

“എനിക്ക് വട്ടാണ്. ശെരിക്കും വട്ട്.” കൂടുതല്‍ പറയാൻ തോന്നാത്തത് കൊണ്ട്‌ അത്രയും പറഞ്ഞ്‌ ഞാൻ നിര്‍ത്തി.

ദേഷ്യമടക്കാൻ ശ്രമിച്ചു കൊണ്ട്‌ മറിയ ചോദിച്ചു, “ശരിക്കും എന്താണ് നിന്റെ പ്രശ്നം, വിക്രം. എന്താണ്‌ സംഭവിച്ചത്? അഞ്ചനയെ നി റേപ് ചെയ്യാൻ ശ്രമിച്ചോ?”

“ങ്ങേ!!” കാണ്ടാമൃഗം പോലെ വായും പൊളിച്ച് കണ്ണും മിഴിച്ച് അവളെ ഞാൻ വേവലാതി പെട്ട് നോക്കി.

“ഓകെ, നിന്റെ മോന്ത കണ്ടിട്ട് റേപ് ചെയ്തില്ല എന്ന് ഉറപ്പായി. പിന്നെ എന്താണ്‌ നിന്റെ പ്രശ്നം?”

ഞാൻ മുഖം വീർപ്പിച്ച് അനങ്ങാതിരുന്നതും അവളെനെ നുള്ളി.

“ഹമ്മേ!!” ഞാൻ നിലവിളിച്ചു. “എന്താടീ നിന്റെ പ്രശ്നം?” ഞാൻ ദേഷ്യത്തില്‍ അലറി.

പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്നെ തുറിച്ചു നോക്കി. “എനിക്കല്ല പ്രശ്നം, നിനക്കാണ്. അതുകൊണ്ട്‌ നിന്റെ പ്രശ്നം എന്താണെന്ന് പറയടാ.”

എന്റെ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു, അതുകൊണ്ട്‌ മിണ്ടാതെ വണ്ടി ഓടിച്ച് അവൾ താമസിക്കുന്ന വില്ലയ്ക്ക് മുന്നില്‍ കൊണ്ട്‌ ഞാൻ നിർത്തി.

💬 Comments

View all comments