0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 2986

“നിന്റെ പ്രശ്നം പറയാതെ ഞാൻ ഇറങ്ങില്ല, വിക്രം.”

“ഒന്നിനെ കുറിച്ച് സംസാരിക്കാനും എനിക്ക് മൂഡില്ല, മറിയ. അതുകൊണ്ട്‌ മറിയ ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കൊ.”

“നിനക്ക് മൂഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ പ്രശ്നം അറിയാതെ ഞാൻ പോകില്ല.”

അനാവശ്യമായ മറിയയുടെ വാശി എന്നെ കോപാകുലനാക്കി. എന്റെ രോഷം അടക്കുന്നതിന് മുന്‍പ് തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ എന്റെ വാവിട്ട് പോയിരുന്നു.

“അന്നു നിന്നെ എന്റെ സ്വന്തമാക്കാൻ കഴിഞ്ഞില്ല, നിന്നെയാണ് ഞാൻ റേപ് ചെയ്യേണ്ടിരുന്നത്, പക്ഷേ ചെയ്തില്ല.. അതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം. എന്താ, എന്റെ പ്രശ്‌നം നി തീര്‍ത്തു തരുമോ?” ഞാൻ അലറി.

പകപ്പോടെ മറിയ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പം സങ്കടവും ദേഷ്യം ഞെട്ടലും ആ മുഖത്ത് നിറഞ്ഞു നിന്നു. മുഖം പൊത്തി അല്‍പ്പനേരം മറിയ കുനിഞ്ഞിരുന്നു. എന്നിട്ട് വീറോടെ തല ഉയർത്തി എന്നെ നോക്കി.

മറിയയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി ഇരുന്നത് കണ്ടതും എനിക്ക് കുറ്റബോധം തോന്നി, എന്നോട് തന്നെ വെറുപ്പും ജനിച്ചു.

മറിയയോട് ക്ഷമ ചോദിക്കാൻ വായ് തുറന്നതും, “ദ്രോഹി!!” എന്ന് അലറി കൊണ്ട്‌ മറിയയുടെ കൈ എന്റെ കവിളിലും ചുണ്ടിലുമായി ശക്തമായി പതിച്ചു. ശേഷം മറിയ ദേഷ്യത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.

അടി കിട്ടിയതും എന്റെ പല്ലുകള്‍ എന്റെ ഉൾ ചുണ്ടില്‍ തറച്ച് മുറിച്ചു.

എന്നെ തല്ലാന്‍ ആയിരുന്നോ അവൾ കമ്പനി വണ്ടിയെ പറഞ്ഞു വിട്ടത്? എനിക്ക് എന്തിന്‍റെ കേടായിരുന്നു? മര്യാദയ്ക്ക് അവളോട് ടാക്സിയിൽ പോകാൻ പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു.

ശെരിക്കും എന്താണ് സംഭവിച്ചത്? എന്റെ പൊട്ടിയ ചുണ്ടിനെ നുണഞ്ഞു കൊണ്ട് ഞാൻ സ്വയം ചോദിച്ചു.

എന്ത് സംഭവിക്കാന്‍, ഒറ്റ ദിവസം കൊണ്ട് രണ്ടു രത്നങ്ങളെയാണ് നീ പൊട്ടിച്ചു കളഞ്ഞത്. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.

എന്റെ വണ്ടിയില്‍ ഇരുന്നുകൊണ്ട് എത്ര വിളിച്ചിട്ടും മറിയ എന്റെ കോൾ റിസീവ് ചെയ്തില്ല. സ്വയം ശപിച്ചു കൊണ്ട്‌ ഞാൻ കാറിന്റെ സീറ്റിൽ ചാരി പുറത്തേക്ക്‌ നോക്കി.

എന്റെ ജീവിതം എന്തിനാണ് ഇത്ര സങ്കീര്‍ണമാകുന്നത്? സ്നേഹിക്കുന്നത് തെറ്റാണോ?

വല്ലവരുടെയും ഭാര്യമാരെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തി.

ഇതു ശരിക്കും

💬 Comments

View all comments