0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 2981

ഞാൻ ഉടനെ ചെന്ന് പറയാം.” അതും പറഞ്ഞ്‌ റാം വേഗം പോയി.

അവന്‍ പോയതും മറിയയെ എന്റെ മൊബൈലില്‍ നിന്ന് ഒരുപാട് തവണ വിളിച്ചെങ്കിലും അവള്‍  എടുത്തില്ല. വിഷമം തോന്നിയെങ്കിലും അതിലേറെ ദേഷ്യവും വന്നു.

എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് നേരിട്ട് തീര്‍ക്കണം, അല്ലാതെ ലീവെടുത്ത് വീട്ടില്‍ കിടക്കുകയല്ല വേണ്ടത്.

മറിയയെ ഓഫീസ് ലാന്‍ഡ് ഫോണിൽ നിന്ന് വിളിച്ചതും അവള്‍ ഉടനെ എടുത്തു. പേഴ്സണല്‍ കാര്യങ്ങൾ ഒന്നും ലാന്‍ഡ് ഫോൺ വഴി ചർച്ച ചെയ്യാത്ത വ്യക്തിയാണ് ഞാനെന്ന് മറിയയ്ക്ക് അറിയാമായിരുന്നു. ഇത് ഔദ്യോഗിക കോൾ ആണെന്ന് അറിയാവുന്നത് കൊണ്ടാണ് മറിയ എടുത്തത്.

“ഹലോ സർ?” മറിയയുടെ ശബ്ദം എന്റെ കാതില്‍ പതിച്ചു.

“മറിയ ലീവ് എടുത്തതിന്‍റെ കാരണം ജസ്റ്റിഫൈ ചെയ്ത് ഉച്ചയ്ക്ക് മുന്‍പ് എനിക്ക് മെയിൽ ചെയ്യണം. എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയാത്ത കാരണം ആണെങ്കിൽ ഇന്നത്തെ സാലറി, ഒരു ദിവസത്തെ റൂം വാടക, ഒരു ദിവസത്തെ ഫുഡ് അലവൻസ്, ഞാൻ കട്ട് ചെയ്യും. അത് കൂടാതെ നാളെ മുതൽ ഒരു മാസത്തേക്ക് മറിയയ്ക്ക് അഡിഷണൽ അലവൻസും ലഭിക്കില്ല.” വളരെ ഗൗരവമായി ഞാൻ പറഞ്ഞു.

“സർ.. അത്—” മറിയ വെപ്രാളപ്പെട്ട് എന്തോ പറയാൻ തുടങ്ങി, പക്ഷേ അത് കേള്‍ക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.

ഇനിയെങ്കിലും വ്യക്തിപരമായ കാര്യങ്ങളെ ശമ്പളം വാങ്ങിച്ച് ചെയ്യുന്ന ജോലിയുമായി അവള്‍ ബന്ധിപ്പിക്കരുത്.

അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത  ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.

“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.

ഹരി ചേട്ടന്‍ മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്‍റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത്‌ കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന്‌ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.

“അകത്തേക്ക് വരൂ.”

അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,

“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്‍റെ

💬 Comments

View all comments