Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]
മുന്‍പ് എനിക്ക് മെയിൽ ചെയ്യണം. എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയാത്ത കാരണം ആണെങ്കിൽ ഇന്നത്തെ സാലറി, ഒരു ദിവസത്തെ റൂം വാടക, ഒരു ദിവസത്തെ ഫുഡ് അലവൻസ്, ഞാൻ കട്ട് ചെയ്യും. അത് കൂടാതെ നാളെ മുതൽ ഒരു മാസത്തേക്ക് മറിയയ്ക്ക് അഡിഷണൽ അലവൻസും ലഭിക്കില്ല.” വളരെ ഗൗരവമായി ഞാൻ പറഞ്ഞു.
“സർ.. അത്—” മറിയ വെപ്രാളപ്പെട്ട് എന്തോ പറയാൻ തുടങ്ങി, പക്ഷേ അത് കേള്‍ക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.
ഇനിയെങ്കിലും വ്യക്തിപരമായ കാര്യങ്ങളെ ശമ്പളം വാങ്ങിച്ച് ചെയ്യുന്ന ജോലിയുമായി അവള് ബന്ധിപ്പിക്കരുത്.
അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.
“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.
ഹരി ചേട്ടന് മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത് കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
“അകത്തേക്ക് വരൂ.”
അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,
“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്റെ
💬 Comments
View all comments