0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

കോസ്റ്റ് എസ്റ്റിമേറ്റ് അക്കൌണ്ട്സിൽ സമ്മിറ്റ് ചെയ്താൽ മതി, ഉടനെ ഫൺഡ് ഞാൻ റിലീസ് ചെയ്യാം.”

“ശരി സർ, അതൊക്കെ ഞാന്‍ ചെയ്യാം.” അത്രയും പറഞ്ഞിട്ട് എന്തോ ചോദിക്കാൻ മടിക്കുന്നത് പോലെ ഹരി ചേട്ടൻ ഇരുന്നു.

അത് എന്തിനെ കുറിച്ച് ആണെന്നും ഞാൻ ഊഹിച്ചു.

“വേറെ എന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ?” കാലിയായ കോഫീ ഗ്ലാസ്സിൽ നോക്കിയാണ് ഞാൻ ചോദിച്ചത്‌.

ഉടനെ അയാളും ഞാൻ കൈയിൽ വച്ച് ഉരുട്ടി കളിക്കുന്ന കോഫീ ഗ്ലാസ്സിലേക്ക് നോക്കി. “കുറച്ച് മുന്‍പ് സർ മറിയയോട് പറഞ്ഞത് ഞാൻ കേട്ടു. ഇതിന്‌ മുന്‍പ്‌ ഞാനടക്കം എല്ലാവരും എന്തെങ്കിലും ആവശ്യത്തിന് അല്ലെങ്കിൽ മെഡിക്കല്‍ ലീവെടുത്തിട്ടുണ്ട്, മറിയ പോലും തുടർച്ചയായി ഒരാഴ്ച വരെ ലീവെടുത്തിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾ ആരോടും ഇത്ര കര്‍ശനമായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ആ കുട്ടിയോട് പറഞ്ഞത് കടുത്തുപ്പോയി, വളരെ ക്രൂരമായി പോയി.” അത്രയും പറഞ്ഞിട്ട് ഹരി ചേട്ടൻ എന്റെ മനസ്സ് വായിക്കാൻ എന്നപോലെ എന്റെ കണ്ണിലേക്ക് നോക്കി.

അയാള്‍ പറഞ്ഞ അവസാനത്തെ വാക്കുകള്‍ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. പക്ഷേ ഹരി ചേട്ടൻ പറഞ്ഞതും ശരിയാണ് — ഞാൻ ക്രൂരനാണ്.

“സർ, നാട്ടില്‍ മറിയയുടെ വീട് പണി നടക്കുന്നത് നിങ്ങള്‍ക്കും അറിയാം. അവള്‍ക്കും ഭർത്താവിനും ലഭിക്കുന്ന സാലറിയെല്ലാം അതിലേക്ക് ചിലവാകുന്നു എന്ന പറഞ്ഞത്. അതുകൊണ്ട്‌ ആ പാവത്തിന്‍റെ സാലറിൽ ഒന്നും കുറയ്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.” അതും പറഞ്ഞ്‌ ഹരി ചേട്ടൻ മെല്ലെ എഴുനേറ്റ് ഇറങ്ങി പോയി.

അയാൾ പോയതും എന്റെ തലയും താങ്ങി ഞാൻ ഇരുന്നു. എല്ലാവർക്കും ഞാൻ തെറ്റുകാരനും, ക്രൂരനും, ദ്രോഹിയും,

💬 Comments

View all comments