Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]
ചേച്ചിയുടെ ഡ്രസിനെ കുറിച്ചും, ചേച്ചിയുടെ... പിന്നെ.. ശരീര ഭാഗങ്ങളെ കുറിച്ചൊകെ പച്ചയായി പറഞ്ഞപ്പോഴും.. ചേച്ചി എന്നോട് പിണങ്ങുമെന്ന കരുതിയത്.”
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി തല തിരിച്ച് എന്റെ മുഖത്തൊന്ന് നോക്കിയ ശേഷം പിന്നെയും നേരെ നോക്കി നടന്നു.
“മനസ്സിൽ കള്ളത്തരം ഒളിപ്പിച്ച് വയ്ക്കാതെ എന്റെ മുഖത്ത് നോക്കി നി ഓപ്പണായി പറഞ്ഞത് കൊണ്ട് നിന്നോട് പേടി തോന്നുന്നില്ല, വിക്രം.” ചേച്ചി സീരിയസ്സായി പറഞ്ഞു. “പക്ഷേ ഇത്ര ഓപ്പണ്‍ ആയി നി പറയുമെന്ന് ഞാൻ വിചാരിച്ചില്ല.” അത് പറഞ്ഞപ്പോ ചേച്ചിയുടെ ശബ്ദത്തില്‍ അല്‍പ്പം നാണം കലര്‍ന്നിരുന്നു.
“പക്ഷേ ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും, എന്റെ മനസ്സ് അറിഞ്ഞിട്ടും, എന്റെ കൂടെ ഇങ്ങനെ ഒറ്റക്ക് വരാനും എന്റെ ഫ്ലാറ്റിൽ ഉറങ്ങാന്‍ സമ്മതിക്കാനും ചേച്ചിക്ക് പേടി തോന്നുന്നില്ലേ?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ചെറിയൊരു പേടി ഉണ്ടായിരുന്നു, വിക്രം. അന്നത്തെ ആ രാത്രി വരെ.”
ചേച്ചി അങ്ങനെ പറഞ്ഞതും എന്റെ മുഖം വാടി.
ചേച്ചി തുടർന്നു, “നി ഒരു നീചൻ ആയിരുന്നെങ്കില്‍, ആദ്യമായി എന്റെ ഫ്ലാറ്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്ന സമയത്ത് തന്നെ ഒറ്റക്ക് ഉറങ്ങിക്കിടന്ന എന്നെ നിനക്ക് നശിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു, പക്ഷെ നി ചെയ്തില്ല. പിന്നെ നമ്മൾ അടി കൂടിയ രാത്രിയും നിനക്ക് സാഹചര്യം ലഭിച്ചു, പക്ഷേ നി വീമ്പ് പറഞ്ഞു എന്നല്ലാതെ തെറ്റൊന്നും ചെയ്തില്ല....പോരാത്തതിന്, ഞാൻ കാരണം നിന്റെ നിയന്ത്രണം തെറ്റുന്നു എന്ന് എന്നെ നി താക്കീതും ചെയ്തു, പക്ഷേ നശിപ്പിക്കാന്‍ നി ശ്രമിച്ചില്ല, വിക്രം. അതുകൊണ്ട് എനിക്ക് നിന്നോട് ഉണ്ടായിരുന്ന പേടിയെല്ലാം ആ രാത്രിയോടെ മാറിയിരുന്നു.”
അത്രയും
💬 Comments
View all comments