0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

കേട്ടപ്പോ എനിക്ക് ആശ്വാസം തോന്നി; പക്ഷേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന ഉപമയോട് ചേച്ചി എന്നെ താരതമ്യം ചെയ്ത ഒരു ഫീലാണ് എനിക്കുണ്ടായത്.

ങ്ഹാ, എന്തെങ്കിലും ആവട്ടെ. ചേച്ചിക്ക് എന്നെ പേടിയില്ല, എനിക്ക് അതുമതി.

അവസാനം ഞങ്ങൾ നടന്ന് ആ പാകിസ്താനി ഹോട്ടലിൽ എത്തിയിരുന്നു. അല്‍പ്പം തിരക്ക് ഉണ്ടെങ്കിലും രണ്ട് ടേബിൾ ഒഴിഞ്ഞു കിടന്നു.

പലവട്ടം അവിടെ നിന്ന് കഴിച്ചിട്ടുള്ളത് കൊണ്ട്‌ എന്റെ സുപരിചിതമായ മുഖം കണ്ടതും അവിടെ ഉള്ളവർ പുഞ്ചിരിച്ചു.

എന്റെ ഭാര്യയാണോ എന്ന് ക്യാഷ് കൌണ്ടറിൽ ഇരുന്നവൻ ഹിന്ദിയില്‍ ചോദിച്ചതും, ആണെന്ന് ഞാൻ പതിയെ പറഞ്ഞു.

അവിടെ ഫാമിലി ഡൈനിംഗ് റൂം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിള്‍ സീറ്റില്‍ അടുത്തടുത്തിരുന്നു.

“ഫുഡ് വരാൻ അല്‍പ്പം സമയമെടുക്കും, ചേച്ചിക്ക് കുടിക്കാന്‍ എന്തെങ്കിലും പറയട്ടെ?” ഞാൻ ചോദിച്ചു.

“വേണ്ടട, ഇപ്പൊ എന്തെങ്കിലും കുടിച്ചാൽ എന്റെ വിശപ്പ് പോകും.” അതും പറഞ്ഞ്‌ ചേച്ചി മൊബൈലില്‍ എന്തോ ചെയ്യാൻ തുടങ്ങി. ഞാനും നേരത്തെ വന്നു കിടന്ന നെഷിധയുടെ കുറെ മെസേജിന് മറുപടി അയച്ചു.

മറിയയുടെ ഒരു മെസേജും ഉണ്ടായിരുന്നു — എന്തോ പേഴ്സണലായി നേരിട്ട് സംസാരിക്കണം പോലും, എനിക്ക് സമയം ഉണ്ടെങ്കിൽ അവളുടെ വില്ലയിൽ ചെല്ലാനും മറിയ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാൻ മറുപടി കൊടുത്തില്ല.

അവസാനം മൊബൈല്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ മൊബൈലില്‍ കളിച്ചു കൊണ്ടിരുന്ന ചേച്ചിയോട് ചോദിച്ചു, “ചേച്ചി, പ്രഷോബ് ചേട്ടൻ ചേച്ചിയോട് എന്തെങ്കിലും പ്രത്യേക സ്വഭാവമുള്ള കാര്യം വല്ലതും ആവശ്യപ്പെട്ടിരുന്നോ?”

എന്റെ ചോദ്യം കേട്ട് പൊള്ളലേറ്റ പോലെ ചേച്ചി ഒന്ന് ഞെട്ടി മലര്‍ന്നു. കണ്ണില്‍ വെറുപ്പും

💬 Comments

View all comments