Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]
അതിരില്ലായിരുന്നു. മര്യാദയ്ക്ക് അവളെ കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങിയിരുന്നെങ്കിൽ ചേച്ചി പോവില്ലായിരുന്നു. ഇനി കരഞ്ഞിട്ട് എന്തു കാര്യം?
എന്തായാലും ഉമ്മ കിട്ടിയല്ലോ! അത് മതി. ചേച്ചിയെ പറഞ്ഞ കാര്യങ്ങളെ ആലോചിച്ചു ഞാൻ പതിയെ ചിരിച്ചു.
എന്നോട് ദേഷ്യം തോന്നാനുള്ള കഴിവ് അങ്ങനെതന്നെ നശിച്ചു പോട്ടെ.
ഉടനെ നല്ല ക്ഷീണം തോന്നി. ഒരു പുഞ്ചിരിയും കൊടുവായും ഒരുമിച്ച് എന്നെ ആക്രമിച്ചു. എന്റെ കണ്ണുകള്‍ക്ക് ഭാരം കൂടിക്കൂടി വന്ന് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
പക്ഷേ എന്റെ സ്വപ്നത്തില്‍ അഞ്ചന ചേച്ചി വന്നു. എന്റെ അടുത്ത് അവൾ കിടന്നതും ഞാൻ ചേച്ചിടെ അടുത്തേക്ക് നീങ്ങി.
********************
അഞ്ചന ചേച്ചി സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടാണ് ഞാൻ ഉണർന്നത്. പക്ഷേ കണ്ണ് തുറക്കാതെ ഞാൻ കിടന്നു.
ചേച്ചി ആരോടാ സംസാരിക്കുന്നത്? ഫോണിൽ ആണെന്ന് മനസിലായി, വീട്ടിലോ മറ്റോ വിളിച്ച് സംസാരിക്കുകയാവും.
ചേച്ചി സംസാരിച്ച് കഴിഞ്ഞതും ഞാൻ മെല്ലെ കണ്ണ് തുറന്നു.
“ആഹാ, ഉറക്കംതൂങ്ങി എണീറ്റോ?” സോഫയുടെ ഭാഗത്ത് നിന്ന് ചേച്ചിയുടെ ചിരി കലര്‍ന്ന ശബ്ദം വന്നതും എണീറ്റിരുന്ന് കണ്ണും തിരുമ്മി കൊണ്ട് അങ്ങോട്ടേക്ക് നോക്കി.
ചേച്ചിയുടെ പ്രകാശിതമായ മുഖം കണ്ടതും ഒരു ആഹ്ലാദ പുഞ്ചിരി എന്റെ ചുണ്ടില്‍ പിറന്നു.
കുളി കഴിഞ്ഞ്, നെഷിധയുടെ വീ-കട് കഴുത്തുള്ള പിങ്ക് ബനിയനും ഒരു ലൂസ് കറുപ്പ് പൈജാമയും ആയിരുന്നു ചേച്ചി ഇട്ടിരുന്നത്. ആ ഡ്രസ് കണ്ടപ്പോളാണ് നെഷിധടെ കുറേ ഡ്രസ് ഇവിടെ ഉള്ളത് പോലും ഞാൻ ഓര്‍ത്തത്.
അഞ്ചന ചേച്ചിക്ക് നെഷിധയേക്കാൾ രണ്ട് ഇഞ്ച് ഉയരകൂടുതൽ ഉണ്ടെന്നത് ഒഴിച്ചാൽ, ചേച്ചിയും എന്റെ അനിയത്തിയും ഏറെകുറെ ഒരേ സൈസ് ആയിരുന്നു. അതുകൊണ്ട് എന്റെ അനിയത്തിടെ ഡ്രസ് ചേച്ചിക്ക് പാകമായിരുന്നു.
“ഈ ഡ്രസ്സൊക്കെ ഇവിടെ ഉണ്ടായിരുന്ന കാര്യംമെന്താ നി പറയാത്തെ?” ചേച്ചി ചോദിച്ചു.
“അവൾട ഡ്രസ് ഇവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓര്‍ത്തില്ല, ചേച്ചി.”
അച്ചന്റെ മരണ ശേഷം ഒരിക്കല്‍ നെഷിധയും രാകേഷിനെയും ഞാൻ ഇവിടെ കൊണ്ടുവന്നിരുന്നു.
മൂന്നാഴ്ച അവർ ഇവിടെ ഉണ്ടായിരുന്നു. പഠിത്തം മുടങ്ങുമെന്നത് കൊണ്ടാണ് അവര്‍ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നത്.
ആ സമയത്ത് നെഷിധയും രാകേഷും ഒരുപാട് ഡ്രസും
💬 Comments
View all comments