0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 3027

മറ്റനേകം സാധനങ്ങളും വാങ്ങിയിരുന്നു. അവർ നാട്ടിലേക്ക് പോയപ്പോ ലഗേജ് കൂടുതലായിരുന്നു. അതുകൊണ്ട്‌ കുറെ സാധനങ്ങളെ അവര്‍ക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല, അതിന്‍റെ കൂട്ടത്തില്‍ ഈ തുണികളെയും ഉണ്ടായിരുന്നു.

എന്റെ അനിയത്തിയെ കുറിച്ച് ചിന്തിച്ചും, അവള്‍ എനിക്ക് മെസേജ് വല്ലതും അയച്ചോ എന്ന് നോക്കാൻ തോന്നി, ഉടനെ അടുത്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഞാൻ തിരക്കി, പക്ഷെ കണ്ടില്ല.

“മൊബൈല്‍ ആണോ നി തിരക്കുന്നത്?” എന്റെ വെപ്രാളം കണ്ടിട്ട് ചേച്ചി ചോദിച്ചു. “എന്റെ കൈയിലുണ്ട്.” ചേച്ചി പറഞ്ഞതും ഞാൻ അവളെ നോക്കി.

“ഉറങ്ങാൻ കിടക്കുമ്പോ മൊബൈൽ എന്തിനാ സൈലന്റിൽ ഇടുന്നത്? ആരെങ്കിലും അത്യാവശ്യത്തിന് വിളിച്ചാല്‍ നി എങ്ങനെ അറിയും?” ചേച്ചിടെ സംശയം ചേച്ചി ചോദിച്ചു.

“റിംഗ് ശബ്ദം കേട്ട് ഞെട്ടി ഉണരാതിരിക്കാനാണ് ചേച്ചി. ശനിയും ഞായറും മാത്രമാണ് അങ്ങനെ ഞാൻ ചെയ്യാറുള്ളത്.” ചേച്ചിയുടെ പുഞ്ചിരി ആസ്വദിച്ചു കൊണ്ട്‌ ഞാൻ മറുപടി കൊടുത്തു.

“നെഷിധ വിളിച്ചിരുന്നു, അതാ ഞാൻ എടുത്തത്. നി ഉറങ്ങുന്നെന്ന് പറഞ്ഞപ്പോ ഉണര്‍ത്തേണ്ടെന്നും അവൾ പറഞ്ഞു.”

ചേച്ചി പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ ഞാൻ തലയാട്ടി. എന്നിട്ട് സമയം ചോദിച്ചു.

“സമയം ഒന്‍പത് ആവാന്‍ പോകുന്ന, അഞ്ച് മിനിറ്റ് കൂടിയുണ്ട്.”

ഇത്രയും സമയം ഞാൻ ഇറങ്ങിയോ? അവധി ദിവസങ്ങളില്‍ പോലും ജോഗിംഗ് ഞാൻ മുടക്കിയിരുന്നില്ല. ആദ്യമായിട്ടാണ് ഇത്ര ലേറ്റായി ഞാൻ ഉണരുന്നത്.

കഴിഞ്ഞ കുറെ ദിവസമായി ഞാൻ അനുഭവിച്ച മാനസിക പ്രശ്‌നങ്ങളും, തിരക്കും, യാത്രയും ഒക്കെ ആയിരിക്കും ഇങ്ങനെ ഇറങ്ങാനുള്ള കാരണം.

“പ്രഷോബ് ചേട്ടന്റെ കാര്യം ഏതെങ്കിലും അറിയോ, ചേച്ചിയെ ചേട്ടൻ വിളിക്കുകയോ മറ്റോ ചെയ്തോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും ഇല്ലെന്ന് ചേച്ചി തലയാട്ടി.

“ചേട്ടനെ ഞാൻ കോൾ ചെയ്തു നോക്കി, എടുത്തില്ല, നിന്റെ മൊബൈലില്‍ നിന്നും ഞാൻ വിളിച്ചു നോക്കി. അവിടെ ചെന്ന് ബെല്‍ അടിച്ചും തടിയും നോക്കി, വിക്രം. ഒരു ഗുണവും ഉണ്ടായില്ല. പിന്നെ വാതിലിന്‍റെ ലോകിൽ തന്നെ ചേട്ടൻ ചാവി കുത്തി വച്ചിരിക്കുന്നത് കൊണ്ട്‌ എന്റെ ചാവി ഉപയോഗിച്ച് തുറക്കാനും കഴിഞ്ഞില്ല.” ഇതൊക്കെ വെറും സാധാരണം എന്നപോലെ ചേച്ചി ചുവരില്‍ നോക്കി  പറഞ്ഞു.

ഞാൻ ചേച്ചിയുടെ കണ്ണുകളിൽ

💬 Comments

View all comments