0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

തിരക്കും, യാത്രയും ഒക്കെ ആയിരിക്കും ഇങ്ങനെ ഇറങ്ങാനുള്ള കാരണം.

“പ്രഷോബ് ചേട്ടന്റെ കാര്യം ഏതെങ്കിലും അറിയോ, ചേച്ചിയെ ചേട്ടൻ വിളിക്കുകയോ മറ്റോ ചെയ്തോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും ഇല്ലെന്ന് ചേച്ചി തലയാട്ടി.

“ചേട്ടനെ ഞാൻ കോൾ ചെയ്തു നോക്കി, എടുത്തില്ല, നിന്റെ മൊബൈലില്‍ നിന്നും ഞാൻ വിളിച്ചു നോക്കി. അവിടെ ചെന്ന് ബെല്‍ അടിച്ചും തടിയും നോക്കി, വിക്രം. ഒരു ഗുണവും ഉണ്ടായില്ല. പിന്നെ വാതിലിന്‍റെ ലോകിൽ തന്നെ ചേട്ടൻ ചാവി കുത്തി വച്ചിരിക്കുന്നത് കൊണ്ട്‌ എന്റെ ചാവി ഉപയോഗിച്ച് തുറക്കാനും കഴിഞ്ഞില്ല.” ഇതൊക്കെ വെറും സാധാരണം എന്നപോലെ ചേച്ചി ചുവരില്‍ നോക്കി  പറഞ്ഞു.

ഞാൻ ചേച്ചിയുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, അതിൽ ചേട്ടനോട് ദേഷ്യമോ വെറുപ്പോ ഒന്നുംതന്നെ കണ്ടില്ല... അതുപോലെ സ്നേഹവും ആ കണ്ണുകളില്‍ ഇല്ലായിരുന്നു.

“പിന്നേ വിക്രം, നി ചെന്ന് കുളിച്ചിട്ട് വാ, നമുക്ക് സൂപ്പർ മാര്‍ക്കറ്റ്‌ വരെ പോകാം. ഫുഡ് ഉണ്ടാക്കാനായി ഇവിടെ ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കി ഒന്നുംതന്നെ ഇല്ല.” ചേച്ചി സോഫയിൽ നിന്ന് എണീറ്റു കൊണ്ട്‌ പറഞ്ഞു.

“മാര്‍ക്കറ്റിൽ പോകേണ്ട കാര്യമില്ല ചേച്ചി. എന്റെ മൊബൈലില്‍ തൈബ സൂപ്പർ മാര്‍ക്കറ്റിന്‍റെ നമ്പറുണ്ട്. അതിൽ വിളിച്ച് നമുക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ മതി, അവർ കൊണ്ടുവരും.

അതും പറഞ്ഞ്‌ ഞാൻ ബെഡ്ഡുമെടുത്ത് റൂമിലേക്ക് നടന്നു. അതിനെ കട്ടിലില്‍ ഇട്ട ശേഷം എന്റെ പേഴ്സിൽ നിന്ന് ആയിരത്തിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് പോയി, കിച്ചനിൽ ലിസ്റ്റ് എടുക്കുകയായിരുന്ന ചേച്ചിക്ക് നേരെ നീട്ടിയതും ചേച്ചി അതിനെ വാങ്ങിച്ചു.

“ഇവിടത്തേക്ക് വേണ്ട സാധനങ്ങളുടെ വലിയൊരു

💬 Comments

View all comments