0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

അറിയിച്ചിരുന്നു, പക്ഷേ അത് മാത്രം അവൾ അനുസരിച്ചില്ല, നേരിട്ട് എന്റെ ഓഫീസിൽ വന്ന് കാര്യങ്ങളൊക്കെ എന്നോട് ഡിസ്കസ് ചെയ്യുക തന്നെ ചെയ്തു.

പിന്നേ മറിയ മാത്രമല്ല എന്റെ സമാധാനം കളഞ്ഞിരുന്നത് —  കഴിഞ്ഞ ആഴ്ച അഞ്ചന ചേച്ചിക്കും പ്രഷോബ് ചേട്ടനും ഇടയില്‍ എന്തോ കാര്യമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു, ഇപ്പോഴും അത് തുടരുകയാണ്.

ബൂർജ് ഖലിഫയിൽ പോയിട്ട് വന്ന അന്ന് രാത്രി ഭക്ഷണത്തിന്‌ ചേച്ചി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രഷോബ് ചേട്ടന്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നത് കൊണ്ട് ചേച്ചി എന്റെ ഫ്ലാറ്റിലേക്കാണ് ഭക്ഷണമെല്ലാം എടുത്തു കൊണ്ടുവന്നത്. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.

എയര്‍ ഫ്രെഷ്നർ എത്ര അടിച്ചിട്ടും ചേച്ചിയുടെ ഫ്ലാറ്റിലെ ആ ദുര്‍ഗന്ധം മാറുന്നില്ലെന്ന് ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞപ്പോൾ, എന്റെ ഫ്ലാറ്റിന്‍റെ ഒരു സ്പെയർ കീ ഞാൻ ചേച്ചിക്ക് കൊടുത്തിരുന്നു, എപ്പോ വേണമെങ്കിലും എന്റെ ഫ്ലാറ്റ് ചേച്ചിക്ക് ഉപയോഗിക്കാം എന്നും പറഞ്ഞു.

അങ്ങനെ കഴിഞ്ഞയാഴ്ച ഒരു ദിവസം ഓഫീസിൽ നിന്ന് എന്റെ ഫ്ലാറ്റിലേക്ക് മടങ്ങി എത്തിയപ്പോള്‍ അഞ്ചന ചേച്ചി എന്റെ ഫ്ലാറ്റിലെ ഹാളിലിരുന്ന്  കരയുകയായിരുന്നു.

കാരണം ചോദിച്ചതിന് വീട്ടിലുള്ളവരെ മിസ്സ് ചെയ്യുന്നു എന്നാണ് പറഞ്ഞത്. പക്ഷേ അത് മാത്രമായിരിക്കില്ല ചേച്ചിയുടെ പ്രശ്നമെന്ന് എനിക്ക് അറിയാമായിരുന്നു.

പിന്നെയും, നാല് ദിവസത്തിന് മുന്‍പും ചേച്ചി കരയുന്നത് ഞാൻ കണ്ടു. ചോദിച്ചതിന് അതേ കാരണം തന്നെയ പറഞ്ഞത്.

അതുകഴിഞ്ഞ്‌ ഇപ്പൊ, രണ്ട് ദിവസത്തിന് മുന്‍പ്, ചേച്ചി എന്റെ മുറിയിലിരുന്ന് കരയുകയായിരുന്നു. എത്ര ചോദിച്ചിട്ടും കാരണം ഒന്നുമില്ല എന്ന് മാത്രം പറഞ്ഞു.

ഞാൻ നിര്‍ബന്ധിച്ചപ്പോ, “നീയും എനിക്ക് സമാധാനം തരില്ലേ?” എന്ന് ദേഷ്യത്തില്‍ ചോദിച്ചിട്ട്

💬 Comments

View all comments