Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]
ഹോളിലൂടെ നോക്കി പുറത്ത് ഞാനാണെന്ന് മനസ്സിലാക്കിക്കാണും, സംശയമില്ല.
വാതില്‍ തുറന്നില്ലെങ്കിലും സാരമില്ല, താല്‍ക്കാലിക മായിട്ടെങ്കിലും അവരുടെ പ്രശ്നത്തിന് ഒരു ശമനം ഉണ്ടായല്ലോ, അത് മതി.
ഞാൻ പോയി എന്റെ ഫ്ലാറ്റ് തുറന്നു. പക്ഷേ അകത്ത് കേറും മുന്‍പ് ചേട്ടന്റെ ഫ്ലാറ്റും തുറന്ന ശബ്ദം കേട്ടിട്ട് ഞാൻ തിരിഞ്ഞു നോക്കി.
ചേച്ചി മുഖം കഴുകി വന്നത് പോലെ തോന്നി. ഇവിടെ ഒന്നും സംഭവിച്ചില്ല എന്നപോലെ ചേട്ടൻ പുഞ്ചിരിച്ചു. ആ കണ്ണുകൾ കണ്ടാലറിയാം, ചേട്ടൻ നല്ലപോലെ കുടിച്ചിട്ടുണ്ട്.
“എടാ നീ വന്നോ?” അയാൾ ചോദിച്ചു. “പിന്നെ എന്റെ നാല് ഫ്രണ്ട്സ് ഇവിടെ ഇപ്പൊ വരും, ഈയാഴ്ച എന്റെ വക ചെറിയൊരു പാര്‍ട്ടിയുണ്ട്. പക്ഷേ ഞങ്ങൾ കുടിക്കുന്നത് അഞ്ചനയ്ക്ക് ബുദ്ധിമുട്ടാവും.” ചേട്ടൻ ഒന്ന് നിര്‍ത്തിയിട്ട് തുടർന്നു, “അതുകൊണ്ട് അവൾ നിന്റെ ഫ്ലാറ്റിൽ കിടക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടൊ, വിക്രം?” അയാൾ ചേച്ചിയെ ദേഷ്യത്തില്‍ ഇരുത്തിയൊന്ന് നോക്കിയ ശേഷം എന്നോട് ചോദിച്ചു.
ഞാൻ വായ് തുറക്കും മുന്‍പ് ചേച്ചി പെട്ടന്നു കേറി പറഞ്ഞു, “വിക്രമിന് ബുദ്ധിമുട്ടൊന്നും ആവില്ല.”
അത്രയും പറഞ്ഞിട്ട് ചേച്ചി ആശ്വാസത്തോടെ വേഗം നടന്ന് എന്റെ അടുത്തേക്ക് വന്നു. അതേ സമയം ചേട്ടന്റെ ഫോൺ റിംഗ് ആയി.
“ഹാ, അവരൊക്കെ താഴെ എത്തി എന്ന് തോന്നുന്നു.” ഉടനെ ചേട്ടൻ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി.
“വാ വിക്രം, നമുക്ക് അകത്ത് പോകാം.” അതും പറഞ്ഞ് ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു.
ഉടനെ ഞാനും ചേച്ചിയും എന്റെ ഫ്ലാറ്റിൽ കേറിയതും, എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ച് പിടിച്ച് ചേച്ചി വാതിൽ ലോക് ചെയ്തു.
ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത്? എനിക്ക് ഒന്നും മനസിലായില്ല. എന്തൊക്കെയോ ദുരൂഹത ഉണ്ടെന്ന് മാത്രം മനസിലായി.
ചേച്ചിയോട് ചോദിച്ചാലും ചേച്ചി ഒന്നും പറയാൻ പോകുന്നില്ല. ആ പൊട്ടനോട് ചോദിച്ചാൽ കാര്യമൊന്നും പറയാതെ ചേച്ചിയെ ഉപദേശിക്കാൻ പറയും. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
“സത്യം പറ ചേച്ചി, ശെരിക്കും നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം?” ഞാൻ ദയനീയമായി കെഞ്ചി.
ഉടനെ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ചേച്ചി
💬 Comments
View all comments