Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]
കിച്ചനിൽ പോയി അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ഭക്ഷണം എല്ലാം എടുത്ത് വേസ്റ്റ് കവറിലാക്കി. അതും എടുത്തുകൊണ്ട് ഫ്ലാറ്റും പൂട്ടി ഞാൻ ഇറങ്ങി.
ദേഷ്യത്തില്‍ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനെ തുറിച്ചു നോക്കയിട്ട് ലിഫ്റ്റിൽ കേറി താഴേക്ക് വന്നു. മുനിസിപ്പാലിറ്റി ഡ്രമ്മിൽ ഞാൻ കൊണ്ടുവന്ന വേസ്റ്റ് കളഞ്ഞിട്ട് എനിക്ക് തോന്നിയ വഴികളിലൂടെ ഞാൻ നടന്നു.
ഏഴുമണി ആയതേയുള്ളു. പക്ഷേ കാലാവസ്ഥ മാറുന്നത് കൊണ്ട് ഇപ്പോഴേ നല്ലതുപോലെ ഇരുട്ടിയിരുന്നു.
അധികം വെളിച്ചമില്ലാത്ത വഴി നോക്കിയാണ് ഞാൻ നടന്നത്. അവസാനം, എവിടെയൊക്കെയോ രണ്ട് മണിക്കൂറോളം അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ കാലുകൾ എന്നെ ആ തോട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.
ഉടനെ ചേച്ചിയുടെ ആ കവിതയാണ് എന്റെ മനസ്സിൽ തെളിഞ്ഞത് — ജീവിതം വെറുത്ത ചേച്ചിയും, പ്രേമനൈരാശ്യത്തിൽ ഞാനും.....!!
അത് തന്നെയല്ലേ സത്യം?
ആ തോട്ടത്തെ കണ്ടെനിക്ക് സന്തോഷം തോന്നിയില്ല. അവിടെ ഇരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ വേഗം തോട്ടത്തിന്‍റെ എതിർ ദിശയിലേക്ക് നടന്നു.
ഒടുവില്‍ ഞങ്ങളുടെ ബിൽഡിംഗിന് താഴെ ഞാൻ എത്തിപ്പെട്ടു. പക്ഷേ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല.
എന്റെ ഫോൺ എടുത്ത് ചേച്ചിയെ വിളിക്കണോ വേണ്ടയോ എന്ന് മടിച്ചു നിന്നപ്പോള്‍, ചേച്ചി തന്നെ എന്നെ ഇങ്ങോട്ട് വിളിച്ചു.
ഞാൻ വേഗം എടുത്തു.
“നീ എവിടെയാ വിക്രം? നീ പോയിട്ട് എത്ര നേരമായെന്ന് അറിയോ! ഇപ്പൊ സമയം പത്ത് കഴിഞ്ഞു.” ചേച്ചി പരിഭവം പറഞ്ഞു. “ഇങ്ങനെ ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാവുന്നു, വിക്രം. നി വേഗം ഒന്ന് വന്നേ.” ചേച്ചി തിടുക്കം കൂട്ടി.
“ഞാൻ താഴെ തന്നെയുണ്ട് ചേച്ചി.”
“എന്നാ ഞാനും താഴേക്ക് വരാം, വിക്രം. അല്‍പ്പ നേരം നമുക്ക് അവിടെ നില്‍ക്കാം.”
ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് ചേച്ചി കട്ടാക്കി. ഉടനെ ഞാൻ വേഗം നടന്ന് ബിൽഡിംഗ് എന്റ്റൻസിൽ പോയി നിന്നു. രണ്ട് മിനിറ്റിൽ ചേച്ചിയും താഴേക്ക് വന്നു.
എന്നെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ചേച്ചി ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നു.
അവസാനമായി ചേച്ചിയുടെ മുഖത്ത് കണ്ടിരുന്ന ദുഃഖമോ ടെൻഷണോ ഇപ്പോൾ കാണാന്‍ കഴിഞ്ഞില്ല.
എന്റെ അടുത്ത് വന്ന് നിന്നതും ചുണ്ട് കോട്ടി കൊണ്ട് ചേച്ചി
💬 Comments
View all comments