0%

Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]

Author : Erosgol Read All Parts 6.6K

എടുക്കണം എന്ന നിയമം ഒന്നും ഇല്ലല്ലോ! പിന്നെ എന്റെ കോൾ എന്തിന്‌ എടുത്തില്ല എന്ന് ബോധിപ്പിക്കാൻ ഞാൻ നിന്റെ ഭർത്താവും അല്ലല്ലോ!!” ഒരു വികാരവും ഇല്ലാതെ ഞാൻ പറഞ്ഞു.

“എടാ.. അത്—”

“ആ കാര്യത്തെ വിട്ടുകളയടി ചേച്ചി.” ഇനി ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലാത്ത മട്ടില്‍ ഞാൻ കടുപ്പിച്ച് പറഞ്ഞു. “പിന്നേ ചേച്ചി തന്നെ മറിയയെ വിളിക്ക്. നമുക്ക് ബീച്ചിൽ പോകാം.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിലേക്ക് വന്നു.

ഞാൻ ഇട്ടിരുന്ന ത്രീ ഫോര്‍ത്ത് മാറ്റി ഒരു ഷോട്ട്സ് എടുത്തിട്ടു. ഹാഫ് സ്ലീവ് ടീ ഷര്‍ട്ട് മാറ്റി ഒരു ഫുൾ കൈ ജെർസിയും ഇട്ടു. ശേഷം വണ്ടി താക്കോലും പേഴ്സും എടുത്തുകൊണ്ട് ഹാളില്‍ വന്ന് അഞ്ചന ചേച്ചിക്ക് വേണ്ടി വെയിറ്റ് ചെയ്തു.

അപ്പോഴാണ് മറിയയുടെ കോൾ വന്നത്. ഉടനെ ഞാൻ എടുത്തു.

‘ഡാ വിക്രം, ശെരിക്കും നമ്മൾ ബീച്ചിലേക്ക് പോന്നുണ്ടോ?’ അവള്‍ ഉത്സാഹത്തോടെ ചോദിച്ചു.

‘എന്തേ? നി വരുന്നില്ലേ?’

‘അയ്യട, എന്നെ ഒഴിവാക്കാൻ അല്ലേടാ നി അങ്ങനെ ചോദിച്ചത്?’ മറിയ ചിരിച്ചു. ‘അങ്ങനെ ഒന്നും എന്നെ നിനക്ക് ഒഴിവാക്കാൻ കഴിയില്ല.’

‘ഒഴിവാക്കാൻ ആയിരുന്നെങ്കില്‍ നിന്നെ അങ്ങ് വിളിക്കാതിരുന്നാ പോരായിരുന്നോ?’ ഞാനും ചിരിച്ചു. ‘നി വരുന്നില്ലെന്ന് പറഞ്ഞാലും നിന്നെ ഞാൻ വിടില്ല. അതുകൊണ്ട്‌ വേഗം റെഡിയായേ, അരമണിക്കൂറിൽ ഞങ്ങൾ അവിടെ എത്തും.’ അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു.

അതിനുശേഷമാണ് ചേച്ചി റൂമിന്റെ നടയില്‍ നിന്നുകൊണ്ട് എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത്.

അവൾടെ മുഖത്ത് അസൂയ നിറഞ്ഞു നിന്നത് ഞാൻ കണ്ടു. ചേച്ചിയെ

💬 Comments

View all comments