0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

അഞ്ചന, നെഷിധ, മറിയ, രാകേഷ് പിന്നേ ഞാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പേടിച്ചു പോയത് പോലെ നെഷിധ എന്നെ മുറുകെ കെട്ടിപിടിച്ചു വച്ചിരുന്നു, അവള്‍ കരയുന്നുമുണ്ടായിരുന്നു. അവളുടെ കാതില്‍ ആശ്വാസ വാക്കുകൾ പറഞ്ഞപ്പോ അവളുടെ പിടി അല്‍പ്പം അയഞ്ഞു.

അഞ്ചന എന്റെ അടുത്തു വന്നിട്ട് വെറുതെ നിന്നു. മുഖത്ത് ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും ചെറിയൊരു ദുഃഖവും ആ കണ്ണുകളില്‍ നിഴല്‍ പോലെ നിന്നത് ഞാൻ കണ്ടു.

എല്ലാം സംഭവിച്ചതിന്റെ ഷോക്കും, എത്ര ചെറ്റയാണെങ്കിലും ഭർത്താവിന്റെ കാര്യങ്ങളൊക്കെ ഓര്‍ത്തും ടെൻഷനും വിഷമവും ഒക്കെ അവള്‍ക്ക് ഉണ്ടായിരുന്നത് ഞാൻ മനസ്സിലാക്കി.

രാകേഷും എന്റെ ചുമലില്‍ പിടിച്ചു കൊണ്ട്‌ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

മറിയ ആശ്വാസത്തോടെ പുഞ്ചിരിച്ച ശേഷം എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാനും അഞ്ചനയും എന്റെ വില്ലയിൽ പോകുന്നു. നിങ്ങളും അങ്ങോട്ട് വന്നാൽ മതി. തല്‍കാലം നമുക്ക് അവിടെ ഒരുമിച്ച് കഴിയാം.” അതും പറഞ്ഞ്‌ എന്റെ കയ്യിലെ പിടിത്തം വിട്ടിട്ട് മറിയ അഞ്ചനയേയും കൂട്ടി പോയി.

എന്റെ വണ്ടിയെ രാകേഷ് കൊണ്ടു വന്നിരുന്നു. നെഷിധ എന്റെ കൈ പിടിച്ചു കൊണ്ട്‌ എന്നെ ബാക് സീറ്റില്‍ കൊണ്ടിരുത്തി. അവളും എന്റെ കൂടെ പുറകില്‍ കേറി, എന്നെ കെട്ടിപിടിച്ചിട്ട് എന്റെ തോളില്‍ തലയും ചാരിയിരുന്നു.

ഉടനെ രാകേഷും മറിയയുടെ വില്ല ലക്ഷ്യമാക്കി വിട്ടു.

“ഏട്ടാ, നമ്മുടെ ആ പഴയ ഫ്ലാറ്റിന്റെ അഗ്രിമെർറ്റ് ഞാൻ സെറ്റില്‍ ചെയ്തു. അവിടെ നമുക്കിനി വേണ്ട. മറിയേച്ചിടെ വില്ലയ്ക്കടുത്തായി ഒരു ഫ്ലാറ്റ് ആണ്‌ എടുത്തിരിക്കുന്നത്.” രാകേഷ് ഓടിക്കുന്നതിടയിൽ പറഞ്ഞു.

നെഷിധയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ തലയാട്ടുക

💬 Comments

View all comments