0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

മറിയ അവനോട് ചോദിച്ചതും രാകേഷ് എന്റെ നേര്‍ക്ക് നോക്കി.

“നിങ്ങളെയൊക്കെ കൂടെ നിക്കാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഏട്ടന്‍ എനിക്കുവേണ്ടി ഒരുപാട്‌ പഠിക്കാനും മനസ്സിലാക്കാനും ഉള്ള കാര്യങ്ങളേയും... പിന്നെ കമ്പനിയെ നല്ലത് പോലെ മുന്നോട്ട് നയിക്കാനുള്ള കാര്യങ്ങളേയും... പിന്നേ അതുകൂടാതെ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട കുറെ പ്രധാന കാര്യങ്ങൾ അടങ്ങുന്ന ഡേറ്റാസ് എല്ലാം ലാപ്ടോപ്പിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട്. ഇവിടെ നിന്നാല്‍ അതൊക്കെ പഠിക്കാനുള്ള സമയം എനിക്ക് കിട്ടില്ല. അതുകൊണ്ട്‌ പോയേ പറ്റു. എനിക്ക് സമയം കിട്ടുമ്പോളൊക്കെ ഇങ്ങോട്ട് ഞാൻ വരാം.” അതും പറഞ്ഞ്‌ അവന്‍ പോയി.

ഒടുവില്‍ ഞങ്ങൾ മൂന്ന്‌ പേരും കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു. അവസാനം ഒന്‍പത് മണിക്ക് മറിയയും അഞ്ചനയും ഒരുമിച്ച് ഉറങ്ങാൻ അവരുടെ റൂമിലേക്ക് പോയി. ഞാനും എന്റെ റൂമിലേക്കും വന്നു.

ഇന്നെനിക്ക് കളിക്കാനുള്ള നല്ല മൂഡ് ഉണ്ടായിരുന്നു. പക്ഷേ അഞ്ചന മറിയയുടെ കൂടെ ഉറങ്ങുന്നത് കൊണ്ട്‌ ഒന്നും നടക്കില്ല എന്നറിയാം.

കുളിച്ച ശേഷം വെറും ബെർമുട മാത്രം ഇട്ടു കൊണ്ട്‌ ബെഡ്ഡിൽ ഞാൻ കിടന്നു. ഉറക്കം വരുന്നില്ല. ഒരുപാട്‌ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു രക്ഷയുമില്ല. രണ്ട് മണിക്കൂറോളം അതുപോലെ കടന്നു പോയി.

അവസാനം അഞ്ചന എന്റെ റൂമിലേക്ക് വന്നത് കണ്ടു എന്റെ ഹൃദയം തുള്ളിച്ചാടി. അവള്‍ റൂമിന്റെ വാതിൽ പൂട്ടിയ ശേഷം ലൈറ്റ് ഇട്ടു. ഞാൻ ഉറങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അവള്‍ നാണത്തോടെ ചിരിച്ചു.

“എന്താ ഉറങ്ങാത്തത്..?” അതും ചോദിച്ച് എന്റെ അടുത്തു വന്ന് അങ്ങോട്ട് നോക്കി ചെരിഞ്ഞു കിടന്നു.

“എവിടെയൊക്കെയോ തരിക്കുന്നു... അതുകൊണ്ട്‌ ഉറങ്ങാൻ കഴിയുന്നില്ല.”

💬 Comments

View all comments