Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
പോലും എനിക്ക് മതിയാവില്ല.. പിന്നെയെങ്ങനെ ഞാൻ നിന്നെ വേദനിപ്പിക്കും?” അവസാനത്തെ വാക്കുകള്‍ പറയുമ്പോ എന്റെ വാക്കുകൾ ഇടറി പോയിരുന്നു.
പെട്ടന്ന് അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു.
“എനിക്ക് ഇപ്പഴാ സമാധാനമായത്...! അറിയാതെ പോലും ഏതെങ്കിലും കുത്തുവാക്കുകളെ നി എന്നോട് പറഞ്ഞാല്‍ എന്റെ ജീവൻ നഷ്ടമായി പോകുമെന്ന എന്റെ പേടി.”
“നിന്നോട് കുത്തുവാക്കുകൾ പറയുന്നതിനു മുന്‍പ് എന്റെ നാവിനെ ഞാൻ കടിച്ചു മുറിക്കും.” ഞാൻ പറഞ്ഞു.
“അതിനു മുന്‍പ് നിന്റെ നാവിനെ ഞാൻ കടിച്ചെടുക്കും.” അവള്‍ വാശിയോടെ പറഞ്ഞു.
ഉടനെ ഞങ്ങൾ ഒരുമിച്ച് പൊട്ടിച്ചിരിച്ചു. ***************
അങ്ങനെ പാര്‍ട്ടി ദിവസവും വന്നു. ഞാനും അഞ്ചനയും വിവാഹിതരാവാൻ പോകുന്ന കാര്യത്തെ ഞങ്ങൾ എല്ലാവരെയും അറിയിച്ചു. പാര്‍ട്ടി നല്ലത് പോലെ അവസാനിക്കുകയും ചെയ്തു.
അവസാനം രണ്ട് ദിവസം കൂടി നിന്നിട്ട് ഞാനും അഞ്ചനയും നാട്ടിലേക്ക് പോകാൻ ദുബായ് എയർപോർട്ടിൽ എത്തി.
“നമുക്കിനി എന്നെങ്കിലും കാണാം.” എന്നും പറഞ്ഞ് മറിയ ഞങ്ങളെ കെട്ടിപിടിച്ച് ഉമ്മയും തന്നാണ് എയർപോർട്ടിൽ വച്ച് യാത്ര പറഞ്ഞത്.
“നിങ്ങടെ വിവാഹത്തിന് മുമ്പ് ഞാനെത്താം.” രാകേഷും ഞങ്ങളോട് യാത്ര പറഞ്ഞു. ശേഷം അവർ രണ്ടുപേരും പോയി.
ഒടുവില്‍ ഞങ്ങൾ നാട്ടിലും എത്തി.
നാട്ടില്‍ എത്തി പതിനൊന്നാം ദിവസം ഡിവേർസ് കിട്ടിയതോടെ എല്ലാ കാര്യങ്ങളും ചടപടാന്ന് നടന്നു.
ഡിവേർസ് കിട്ടിയതിന്‍റെ മൂന്നാം ദിവസം തന്നെ ഞങ്ങളുടെ എൻഗേജ്മെന്റ്റും നടന്നു. അതിന് രണ്ടു ദിവസത്തിന് മുന്‍പ് രാകേഷ് കുറച്ചുപേരെ കൂട്ടിക്കൊണ്ടു വന്നിരുന്നു. മറിയയും ഭർത്താവ് തോമസും, ഹരിദാസ് ചേട്ടനും, പിന്നെ ബഷീര്‍ മാമ... ഇത്രയും പേരാണ് അവന്റെ കൂടെ
💬 Comments
View all comments