0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.8K

വന്നത്. പക്ഷേ ഹോട്ടലിനെ നോക്കാന്‍ ആള് വേണം എന്നത് കൊണ്ട്‌ മുസ്തഫ ചേട്ടനെ മാമ കൊണ്ട് വന്നില്ല.

എല്ലാവർക്കും എന്റെ വീട്ടില്‍ തന്നെ സൗകര്യം ഒരുക്കി കൊടുത്തിരുന്നു.

എന്റെ വീട്ടില്‍ തന്നെ പാര്‍ട്ടി നടന്നു കൊണ്ടിരുന്നു. ഞങ്ങൾ വേണ്ടപ്പെട്ടവരെ മാത്രമാണ്‌ വിളിച്ചിരുന്നത്.. പിന്നെ അയല്‍വാസികളും ഉണ്ടായിരുന്നു.

ഒരു സ്കൈ ബ്ലൂ എൻഗേജ്മെന്റ്റ് ഗവുൺ അണ് അഞ്ചന ധരിച്ചിരുന്നത്. അതിൽ അവളെ കാണാന്‍ ശെരിക്കും മാലാഖയെ പോലെതന്നെ തോന്നിച്ചു. ഞാനും അവള്‍ക്ക് മാച്ചിന് ത്രീ-പീസ് സ്കൈ ബ്ലൂ സ്യൂട്ട് ആണ്‌ ഇട്ടിരുന്നത്. എല്ലാം അഞ്ചനയുടെ സെലക്ഷന്‍ ആയിരുന്നു.

ഞാനും അഞ്ചനയും കൈയും പിടിച്ചു കൊണ്ട്‌ പാര്‍ട്ടി നടക്കുന്നതിന്റെ ഇടയിലൂടെ ഓരോരുത്തരെയും കണ്ടു സംസാരിച്ച് നീങ്ങി കൊണ്ടിരുന്നു. നെഷിധ എന്റെ അടുത്ത കൈയും പിടിച്ച് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുപോലെ മറിയയും തോമസും ഞങ്ങളുടെ കൂടേ തന്നെ നടന്നു. രാകേഷ് അവന്റെ കൂട്ടുകാരുടെ കൂടെ നിന്നു. അവര്‍ക്കൊപ്പം ഹരിദാസ് ചേട്ടനും ഉണ്ടായിരുന്നു.

“അഞ്ചന മോളെ പോലത്ത പെണ്ണിനെ കെട്ടാന്‍ നിന്നോട് പറഞ്ഞപ്പോ, അവളെ തന്നെ നി പൊക്കി, അല്ലേടാ ഹമുക്കെ..?” മാമ ഉറക്കെ കളിയാക്കി കൊണ്ട്‌ പൊട്ടിച്ചിരിച്ചു.

അതുകേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും ആർത്തുചിരിച്ചു.

“ഇവളാണ് എന്റെ ജീവിതത്തിലെ മാലാഖ. അതുകൊണ്ട്‌ ഇവളെ തട്ടിയെടുക്കേണ്ടി വന്നു.” ഇളിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞതും അഞ്ചന നാണത്തോടെ എന്നെ നുള്ളി.

“പിന്ന അഞ്ചന മോളുമായി എന്തോ നിനക്ക് ഉണ്ടെന്ന് ഞാൻ അന്നേ സംശയിച്ചിരുന്നു. എന്തായാലും നന്നായി. എനിക്ക് സന്തോഷമായി. നിങ്ങൾ ഒരിക്കലും വിട്ട് പിരിയരുത്. അങ്ങനെ വല്ലതും നടന്നാ നിന്ന ഞാൻ അടുപ്പില്‍

💬 Comments

View all comments