0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2605

താല്പര്യമില്ല.” അതും പറഞ്ഞ്‌ ഞാൻ എങ്ങനെയോ എഴുനേറ്റ് നടന്ന് എന്റെ റൂമിൽ കേറി വാതിലിനെ പൂട്ടി.

ഷവറിന് താഴെ ഒരു മണിക്കൂര്‍ എങ്കിലും ഞാൻ ചിലവഴിച്ചിട്ടുണ്ടാകും. അവസാനം എന്റെ ശരീരത്തിൽ ഉണങ്ങി പറ്റിപ്പിടിച്ചിരുന്ന രക്തമെല്ലാം ഒഴുകി പോയി.

നാവോ കവിളിന്‍റെ അകത്തേ ഭാഗമോ ഞാൻ അറിയാതെ കടിച്ചു മുറിച്ചെന്നും തോന്നി.. കാരണം വായില്‍ രക്തത്തിന്‍റെ ചുവയും ഉണ്ടായിരുന്നു.

വലത് ഉള്ളം കൈയില്‍ മാത്രം നല്ല നീളത്തിലും ആഴത്തിലും ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. പക്ഷേ അതിനെ മാറ്റി നിര്‍ത്തിയാല്‍, വെറും പോരലുകൾ മാത്രമാണ്‌ എന്റെ ദേഹത്ത് അങ്ങിങ്ങായി ഉണ്ടായിരുന്നത്.

ഹോസ്പിറ്റലിൽ എന്റെ ഉള്ളം കൈ മുറിവിനെ കാണിക്കാൻ ഒന്നും താല്‍പര്യം ഇല്ലായിരുന്നു. കുളിച്ചു കഴിഞ്ഞതും ഞാൻ പല്ലും തേച്ചു. അതിനു ശേഷമാണ് വായിലെ രക്തത്തിന്‍റെ ചുവ മാറിയത്.

അതുകഴിഞ്ഞ്‌ റൂമിൽ തന്നെ സൂക്ഷിച്ചിരുന്ന എന്റെ ഫസ്റ്റ്-എയ്ഡ് ബോക്സ് എടുത്ത് കൈയിലെ മുറിവിനെ ഞാൻ കെട്ടി.

അത് കഴിഞ്ഞ് ഒരു പാന്റും ഷർട്ടും ഇട്ടിട്ട് വാതിൽ തുറന്ന് പുറത്തേക്ക്‌ ചെന്നപ്പോ അഞ്ചനയും മറിയയും ചേര്‍ന്ന് ഹാളില്‍ എല്ലാത്തിനേയും ഒതുക്കി വൃത്തിയാക്കി, വേസ്റ്റ് എല്ലാം പുറത്തേക്ക് കൊണ്ട്‌ കളയുകയും ചെയ്തിരുന്നു.

എന്റെ പൊട്ടി നുറുങ്ങിയ മൊബൈലിനെ മാത്രം അവരില്‍ ആരോ ഒരു മൂലയ്ക്ക് മാറ്റി വച്ചിരുന്നു.

ഇപ്പോൾ അവർ രണ്ടുപേരും ശബ്ദം താഴ്ത്തി എന്തോ തർക്കിക്കുകയായിരുന്നു. അവസാനം ഹാളില്‍ ഞാൻ നില്‍ക്കുന്നതിനെ കണ്ടതും അഞ്ചന എന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ രണ്ട് കവിളിലും പിടിച്ചു കൊണ്ട്‌ എന്റെ കണ്ണിലേക്ക് അവള്‍ നോക്കി.

അവള്‍ ശെരിക്കും കരഞ്ഞിരുന്നത് കാരണം അവളുടെ രണ്ട് കണ്ണുകളും ചുവന്നു കലങ്ങി വീർത്തിരുന്നു.

“എന്തിനാണ് നി ഇങ്ങനെ ചെയ്തത്..?” വിതുമ്പി കൊണ്ട്‌ അവൾ ചോദിച്ചു.

“ഞാൻ എന്തു ചെയ്താലും നിനക്കെന്താ?” കടുപ്പിച്ച് ചോദിച്ചതും വിഷമം കേറി ചുണ്ടുകളെ അവള്‍ കടിച്ചു പിടിച്ചു. “ഒന്നും പറയാനുമില്ല ആരോടും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ കവിളുകളിൽ ചേര്‍ത്തു വച്ചിരുന്ന അവളുടെ കൈകളെ തട്ടിമാറ്റി കൊണ്ട്‌ ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.

“പക്ഷേ ഇതിനെ കുറിച്ചൊക്കെ എനിക്ക് സംസാരിക്കണം.” അഞ്ചന നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

“എന്റെ ഫ്ലാറ്റിൽ എനിക്ക് തോന്നിയ എന്തും ഞാൻ ചെയ്യും. ആരേയും ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല. പിന്നെ ഞാൻ ഇവിടെ ചെയ്തു കൂട്ടിയത് നിങ്ങൾ രണ്ടുപേരെയും ബാധിക്കുന്ന കാര്യവുമല്ല. അതുകൊണ്ട്‌ എന്റെ വഴിക്ക് എന്നെ വിട്ടിട്ട് നിങ്ങളുടെ സ്വന്ത കാര്യം നോക്കി പോകുന്നതായിരിക്കും

💬 Comments

View all comments