Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
മുഖം ശരിയല്ലാത്ത കാര്യം ഞാൻ ശ്രദ്ധിച്ചു. തിരികെ വരുമ്പോ അവന്‍ എന്നോട് അധികം സംസാരിക്കാതെ മുഖം തിരിച്ചാണ് വണ്ടിയില്‍ ഇരുന്നത്.
അവന്റെ വിചാരവും വിഷമവും എല്ലാം എനിക്ക് നന്നായി തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു... അവന്റെ ഇതേ വയസില്‍ തന്നെയാണ് ഞാനും ഞങ്ങളുടെ അച്ഛനിൽ നിന്നും കമ്പനിയെ ഏറ്റെടുത്തത്. എന്റെ അതേ ബുദ്ധിമുട്ടുകളെ രാകേഷിനും കൊടുക്കേണ്ടി വന്നതിൽ വിഷമം തോന്നിയെങ്കിലും മറ്റൊരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ലായിരുന്നു.
“എടാ മോനെ..?” അനുകമ്പയോടെ ഞാൻ വിളിച്ചതും മുഖം വീർപ്പിച്ച് കൊണ്ടുതന്നെ അവന്‍ എന്നെ നോക്കി. “ഈ കമ്പനി എന്റേത് മാത്രമല്ല. നിനക്കും നെഷിധയ്ക്കും കൂടി അവകാശപ്പെട്ടതാണ്.” അല്‍പ്പം ഊന്നി തന്നെ ഞാൻ പറഞ്ഞു. “എനിക്ക് പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു പോയാല്‍ ഈ കമ്പനി എന്റെ അറബി സ്പോണ്‍സരുടെ അധികാരത്തിൽ പോകും. അവന്‍ നല്ലവനാണ്, പക്ഷേ എനിക്ക് ശേഷം കമ്പനിയെ നിങ്ങള്‍ക്ക് കൈമാറാന്‍ അവന്‍ സമ്മതിച്ചില്ല എങ്കിൽ ഈ കമ്പനിയെ തിരികെ പിടിക്കാന്‍ നിങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.” ഞാൻ വിശദീകരിച്ചു.
പെട്ടന്ന് അവന്റെ മുഖത്ത് ഭയം പടർന്നു പിടിക്കാന്‍ തുടങ്ങി.
“ഏട്ടന് എന്തു പറ്റി..?” അവന്‍ പെട്ടന്ന് വിരണ്ടു. “എന്തെങ്കിലും അസുഖമോ മറ്റോ പിടിപെട്ടോ? പെട്ടന്ന് ഇങ്ങനെയൊക്കെ എന്തിനാ സംസാരിക്കുന്നത്? പെട്ടന്ന് ഇരുന്ന ഇരുപ്പിൽ നമ്മുടെ പപ്പ ഏട്ടനെ ഇങ്ങോട്ട് കൊണ്ടുവന്ന കാര്യമാ എനിക്കിപ്പോ ഓര്‍മ്മ വരുന്നത്. സത്യം പറ ഏട്ടാ..!! നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണോ?” അവന്‍ വെപ്രാളം പിടിച്ചു.
അവന്റെ വെപ്രാളം കണ്ടിട്ട് ഞാൻ പെട്ടന്ന് ചിരിച്ചു പോയി.
“എനിക്കൊന്നും ഇല്ലടാ. ഒരു എക്സാമ്പിൾ ഞാൻ പറഞ്ഞെന്നെയുള്ളു.” ചിരിച്ചുകൊണ്ട്
💬 Comments
View all comments