Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
ഞാൻ വിളിച്ചു. “ചേച്ചി എന്റെ സ്റ്റാഫ് ആയിരിക്കാം. പക്ഷെ എന്റെ സ്റ്റാഫ്സിന് എന്തെങ്കിലും ആവശ്യം വന്നാല്‍ അത് ഞാൻ ചെയ്തു കൊടുക്കുമെന്ന കാര്യം ചേട്ടനും അറിയാം. അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നത്തില്‍ എന്നെയും വലിച്ചിഴയ്കരുത്. നിങ്ങളുടെ കാര്യം സ്വയം അങ്ങ് തീരുമാനിച്ചാല്‍ മതി... പ്ലീസ്.” ഞാൻ ഒഴിഞ്ഞുമാറിയതും അഞ്ചന വായ പൊത്തി ചിരിച്ചു.
എന്റെ ഒഴിഞ്ഞുമാറൽ ചേട്ടനെ ചൊടിപ്പിച്ചു. പക്ഷേ ഞാൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതും ചേട്ടൻ നെടുവീര്‍പ്പോടെ എന്നെ നോക്കി.
“എടാ വിക്രം, ആ മേശപ്പുറത്ത് ഇരിക്കുന്ന കുപ്പിയും ഗ്ളാസും ഇങ്ങെടുത്ത് താ.” അയാൾ ആവശ്യപ്പെട്ടു.
വെറുപ്പോടെ ഞാൻ അനുസരിച്ചു. അഞ്ചന അയാളെ തുറിച്ചു നോക്കി.
അയാള്‍ മുക്കാല്‍ ഗ്ലാസ്സ് വരെ മദ്യം ഒഴിച്ച ശേഷം വെള്ളം പോലും ഒഴിക്കാതെ ചെറിയൊരു സിപ്പ് എടുത്തു.
“ശരി, നിനക്ക് ജോലി കിട്ടിയത് കൊണ്ട് വീട്ടുകാരോട് ആഘോഷിക്കണം, അവരുടെ കൂടെ കുറച്ച് ദിവസം നില്‍ക്കണം, പിന്നെ.. നിന്നെ ജോലിക്ക് പോകാൻ ഞാൻ സമ്മതിക്കാന്‍ വേണ്ടി നി നേരത്തെ നേര്‍ന്ന നേര്‍ച്ചയും പൂര്‍ത്തിയാക്കണം, അല്ലേ?” അയാള്‍ ചോദിച്ചു.
“അതേ ചേട്ടാ..” അവള്‍ മറുപടി പറഞ്ഞു.
“ശരി. ഇനി ഞാനായിട്ട് നിന്റെ നേര്‍ച്ച മുടക്കുന്നില്ല.” അയാള്‍ സമ്മതിച്ചതും അവള്‍ സന്തോഷത്തില്‍ ചിരിച്ചു. ഞാനും മനസ്സിൽ സന്തോഷിച്ചു.
“പക്ഷേ...!” ചേട്ടന്‍ പെട്ടന്ന് പറഞ്ഞതും ഞങ്ങൾ അയാളെ നോക്കി.
“എന്തായാലും ഒരാഴ്ച എങ്കിലും എന്റെ കൂടെ നിന്നിട്ട് നി പൊക്കോ.” അയാള്‍ തറപ്പിച്ച് പറഞ്ഞു. “ഇന്ന് തിങ്കളാഴ്ച, അപ്പോ അടുത്ത തിങ്കളാഴ്ചയോ മറ്റോ ടിക്കെറ്റ് ബുക്ക് ചെയ്താൽ മതി.” ചേട്ടൻ കൂട്ടിച്ചേര്‍ത്തു.
ഉടനെ അഞ്ചന ചിരിച്ചു.
💬 Comments
View all comments